Image

സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ഒരുതരത്തിലും അം​ഗികരിക്കില്ലന്ന് ഡോക്ടർമാരുടെ സംഘടന

Published on 09 March, 2026
സർക്കാർ ഡോക്ടർമാരുടെ ജോലി സമയം വർധിപ്പിച്ചു; ഒരുതരത്തിലും അം​ഗികരിക്കില്ലന്ന്  ഡോക്ടർമാരുടെ സംഘടന

തിരുവനന്തപുരം∙ ആരോഗ്യവകുപ്പിൽ മെഡിക്കൽ ഓഫിസർമാർക്ക് പുതിയ ജോലി സമയം നടപ്പാക്കി സർക്കാർ. സൂപ്രണ്ടുമാരുടെ ജോലിസമയം രാവിലെ 8 മുതൽ 3 വരെയാക്കും. ഡെപ്യൂട്ടി സൂപ്രണ്ടുമാരുടെ സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ്. ഒ.പി ഡ്യൂട്ടി സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു. രാവിലെ 8 മുതൽ 2 വരെയാണ് ഒ.പി ഡ്യൂട്ടി നിശ്ചയിച്ചിരിക്കുന്നത്.

 കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാർക്ക് രാവിലെ 8-2, 2-8, രാത്രി 8-8 എന്നിങ്ങനെയാണ് ഷിഫ്റ്റ്. അതേസമയം ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് ഡോക്ടർമാരുടെ സംഘടന അറിയിച്ചു.

ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായ രീതിയിൽ തസ്തികകൾ സൃഷ്ടിച്ച് കൂടുതൽ നിയമനം നടത്തുന്നതിനു പകരം, നിലവിലുള്ള ഡോക്ടർമാരുടെ ജോലി സമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ ഒരു രീതിയിലും അംഗീകരിക്കാനാവില്ലെന്ന് കെജിഎംഒഎ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക