Image

ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്ന് 33 ആക്രമണ ശ്രമങ്ങൾ

Published on 09 March, 2026
ഗൾഫ് രാജ്യങ്ങളിൽ  ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്ന്  33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിൽ ആക്രമണം തുടർന്ന്  ഇറാൻ . യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളും 18 ഡ്രോണുകളും വന്നതായി  പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

12 മിസൈലുകൾ യുഎഇ തകർത്തു, 3 മിസൈലുകൾ കടലിൽ പതിച്ചു, 17 ഡ്രോണുകളെ രാജ്യം തകർത്തെന്നും ഒരു ഡ്രോൺ മാത്രം യുഎഇയിൽ പതിച്ചെന്നും പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഇന്നുണ്ടായ ആക്രമണത്തിൽ 5 പേർക്കാണ് പരുക്കേറ്റത്, ഇതോടെ ആകെ പരുക്കേറ്റവരുടെ എണ്ണം 117 ആയി.

അതേസമയം, ബഹ്‌റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. എല്ലാ ശ്രമങ്ങളും സൗദി പ്രതിരോധ സേന തകർത്തു.

ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 400 പേരോളം കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 83 കുട്ടികൾ അടക്കം 394 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ തുറമുഖ നഗരമായ ബുഷ്ഹെറിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക