Image

ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

Published on 09 March, 2026
ഗൾഫിൽ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ മാർച്ച് 12 മുതൽ 16 വരെ നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകളാണ് നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് നീട്ടിവെച്ചത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗികമായി വ്യക്തമാക്കി.

മേഖലയിലെ നിലവിലെ യുദ്ധസാഹചര്യവും സുരക്ഷാ വെല്ലുവിളികളും കണക്കിലെടുത്താണ് പരീക്ഷാ ടൈംടേബിളിൽ മാറ്റം വരുത്തിയത്. നേരത്തെ മാർച്ച് 11 വരെയുള്ള പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും മാർച്ച് 9 മുതൽ 11 വരെയുള്ള പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ മാറ്റിവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ മാർച്ച് 16 വരെയുള്ള പരീക്ഷകളും മാറ്റാൻ തീരുമാനിച്ചത്.

 പരീക്ഷകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപ്‌ഡേറ്റുകൾക്കുമായി വിദ്യാർത്ഥികൾ സ്കൂളുകളുമായോ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുമായോ ബന്ധപ്പെടണമെന്ന് നിർദ്ദേശമുണ്ട്. മാർച്ച് 14-ന് സാഹചര്യം വീണ്ടും വിലയിരുത്തിയ ശേഷമായിരിക്കും തുടർന്നുള്ള പരീക്ഷകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക