Image

എണ്ണ വില കുതിച്ചുയർന്നു $114 ആയി; ഇന്ത്യൻ രൂപയ്ക്കു സർവകാല തകർച്ച (പിപിഎം)

Published on 09 March, 2026
എണ്ണ വില കുതിച്ചുയർന്നു $114 ആയി; ഇന്ത്യൻ രൂപയ്ക്കു സർവകാല തകർച്ച (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധത്തിന്റെ പ്രത്യാഘാതമായി തിങ്കളാഴ്ച എണ്ണ വില കുതിച്ചുയർന്നു ബ്രെന്റ് ക്രൂഡിനു ബാരലിന് $114 ആയി. 2022നു ശേഷം ഇതാദ്യമാണ് ഈ വിലയിൽ എത്തിയത്. 

വെള്ളിയാഴ്ച്ച കച്ചവടം അവസാനിക്കുമ്പോൾ $92.69 ആയിരുന്നു.  

ഇന്ത്യൻ രൂപ തിങ്കളാഴ്ച്ച സർവകാല റെക്കോർഡിട്ട തകർച്ച കണ്ടു. യുഎസ് ഡോളറിനെതിരെ രൂപ 92.35 ആയാണ് ക്ളോസ് ചെയ്തത്. 53 പൈസയാണ് കുറഞ്ഞത്.

ഏഷ്യൻ സ്റ്റോക്ക് മാർക്കറ്റിൽ വീഴ്ച്ചയുണ്ടായി. എണ്ണ വില 30% വരെ ഉയർന്നതാണ് കാരണം.

എണ്ണ വില ഉയരുന്നതിൽ ആശങ്ക വേണ്ടെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ ഭീഷണി പരിഗണിക്കുമ്പോൾ ഇതൊരു ചെറിയ കാര്യമാണെന്നു അദ്ദേഹം വാദിച്ചു. അവരുടെ ആണവ പദ്ധതി നശിപ്പിക്കുമ്പോൾ വില കുറയും.

മറിച്ചു ചിന്തിക്കുന്നവർ വിഡ്ഢികളാണെന്നും അദ്ദേഹം വാദിച്ചു.

മിഡിൽ ഈസ്റ്റ് യുദ്ധം എണ്ണ ഉത്പാദനത്തിൽ ലോകം കണ്ട ഏറ്റവും വലിയ അട്ടിമറിയാണ് സൃഷ്ടിക്കുകയെന്നു ഊർജ ചരിത്രകാരൻ ഡാനിയൽ യെർഗിൻ പറഞ്ഞു.

അമേരിക്കയെ അപേക്ഷിച്ചു ഏഷ്യയും യൂറോപ്പും കൂടുതൽ സമ്മർദം നേരിടുമെന്നു വിദഗ്ദ്ധർ പറയുന്നു. രണ്ടു മേഖകളും ഹോർമുസ് വഴി എണ്ണ കൊണ്ടുപോകുന്ന കപ്പലുകളെ ആശ്രയിക്കുന്നു. എങ്കിലും ആഗോള വിലകൾ ഉയരുന്നത് അമേരിക്കക്കാരെയും ബാധിക്കാം.

Oil prices jump past $100 as Iran conflict shakes markets

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക