
എച്-1 ബി വിസ സംബന്ധിച്ച് പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന ചട്ടങ്ങൾ അസാധുവാക്കാനുള്ള ബിൽ യുഎസ് ഹൗസിൽ ഡെമോക്രാറ്റിക് റെപ്. ബോണി വാട്സൺ കോൾമാൻ (ന്യൂ ജേഴ്‌സി) അവതരിപ്പിച്ചു. യെവെറ്റെ ഡി. ക്ളർക് (ഡെമോക്രാറ്റ് - ന്യൂ യോർക്ക്), ലൂയി ഫ്രാങ്കൽ ( ഡെമോക്രാറ്റ്- ഫ്ലോറിഡ), സേഥ് മൗൾട്ടൻ ( ഡെമോക്രാറ്റ്- മാസച്യുസെറ്റ്സ്) എന്നിവരുടെ പിന്തുണയോടെയാണ് നീക്കം.
വേതന ചട്ടങ്ങളും വിസയ്ക്കു കൊണ്ടുവന്ന $100,000 ഫീയും ബിൽ അസാധുവാക്കാൻ ശ്രമിക്കുന്നു. ആശുപത്രികൾ, യൂണിവേഴ്സിറ്റികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിങ്ങനെ യുഎസിന് പ്രധാനപ്പെട്ട മേഖലകളിൽ ട്രംപിന്റെ ചട്ടങ്ങൾ മൂലം വിദഗ്ദ്ധ ജീവനക്കാരെ കിട്ടാതെ വരുന്നുവെന്നു കോൾമാൻ പറഞ്ഞു.
എച്-1 ബി പ്രോഗ്രാമിൽ അമേരിക്കൻ ജീവനക്കാർക്കു തൊഴിൽ നഷ്ടം സംഭവിക്കുന്നില്ലെന്നു അവർ വാദിച്ചു. യുഎസിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉപകരിക്കും വിധം ആഗോള വിപണിയിൽ നിന്ന് വിദഗ്ദ്ധരെ കണ്ടെത്താൻ സഹായിക്കുക മാത്രമാണ് അതു ചെയ്യുന്നത്.
വിസയ്ക്ക് ഏർപ്പെടുത്തിയ ഫീയും മറ്റു നിയന്ത്രണങ്ങളും തൊഴിലുടമകളെ കഷ്ടത്തിലാക്കുന്നു.
നഴ്‌സുമാർക്ക് പ്രായം ഏറി വരുമ്പോൾ പുതിയ നഴ്‌സുമാരെ പരിശീലിപ്പിച്ചെടുക്കാൻ കഴിയാത്ത വിധം ഫെഡറൽ സ്റ്റുഡന്റ് ലോണുകൾ പരിമിതപ്പെടുത്തിയതും അവർ ചൂണ്ടിക്കാട്ടി.
താൻ അവതരിപ്പിക്കുന്ന Welcoming International Success Act ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം നിർദേശിക്കുന്നുവെന്നു കോൾമാൻ പറഞ്ഞു.
H-1B bill seeks to reverse Trump rules