Image

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

Published on 09 March, 2026
ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വാളകത്തെ വീട്ടിൽ   ‘കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ’ കണ്ടുവെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആരെയും അറിയിക്കാതെ വാളകത്തെ വീട്ടിലെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ബെഡ്റൂമിൽ കണ്ട ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ മന്ത്രിയുടെ സ്റ്റാഫും സുഹൃത്തുക്കളും ചേർന്ന് തന്നെ തടഞ്ഞുവെന്നും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ബിന്ദു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ആരോപിച്ചു. “അവിടെ കണ്ട കാര്യങ്ങൾ പറയാൻ എനിക്ക് കഴിയില്ല, അതിന്റെ ചിത്രങ്ങൾ എന്റെ കൈവശമുണ്ട്” എന്നും അവർ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മാസമായി മന്ത്രി തന്നെ ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും താൻ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും ബിന്ദു മേനോൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ വിളിച്ച് കാര്യങ്ങൾ ധരിപ്പിച്ചിരുന്നു. തനിക്ക് സംശയരോഗമാണെന്ന് വരുത്തിത്തീർക്കാനാണ് മന്ത്രിയുടെയും കൂട്ടാളികളുടെയും ശ്രമം. ഒരു മാപ്പ് പറഞ്ഞിരുന്നെങ്കിൽ താൻ ഈ കാര്യങ്ങൾ പുറത്തു പറയില്ലായിരുന്നുവെന്നും എന്നാൽ തനിക്കെതിരെ വാർത്താസമ്മേളനം നടത്തി അപമാനിച്ചതിനാലാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 

അതേസമയം, ബിന്ദു മേനോന്റെ പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് സംസ്ഥാന പോലീസ് മേധാവി രാവാഡ ചന്ദ്രശേഖർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക