
കോഴിക്കോട്: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശി വിജിഷ (52) യാണ് മരിച്ചത്. തമ്പാനൂരിലെ ചൈത്രം ഗസ്റ്റ് ഹൗസിന് മുന്നില്‍ വച്ചാണ് വിജിഷയ്ക്ക് തീപ്പൊള്ളലേറ്റത്.
പൊങ്കാലയിടുന്നതിനിടെ വസ്ത്രത്തില്‍ തീപടരുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇവരെ ആദ്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ആറ്റുകാല്‍ പൊങ്കാലയില്‍ വര്‍ഷങ്ങളായി പങ്കെടുക്കുന്ന വ്യക്തിയാണ് വിജിഷ. കോഴിക്കോട് നിന്നും വലിയൊരു സംഘത്തിന് ഒപ്പമാണ് ഇത്തവണയും വിജിഷ പൊങ്കാലയിടാനായി തിരുവനന്തപുരത്ത് എത്തിയത്.