Image

ഗൾഫിലെ ആക്രമണങ്ങൾ നിർത്തുന്നുവെന്ന് ഇറാൻ, പ്രകോപനം ഉണ്ടായാൽ മാത്രം ആക്രമിക്കും (പിപിഎം)

Published on 07 March, 2026
ഗൾഫിലെ ആക്രമണങ്ങൾ നിർത്തുന്നുവെന്ന് ഇറാൻ, പ്രകോപനം ഉണ്ടായാൽ മാത്രം ആക്രമിക്കും (പിപിഎം)

അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണങ്ങളിൽ തളർന്നതു കൊണ്ടാണ് അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തി വയ്ക്കുന്നുവെന്നു ഇറാൻ പ്രഖ്യാപിച്ചതെന്നു പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. അയൽക്കാരോട് മാപ്പു ചോദിച്ച ഇറാൻ അവരുടെ മുന്നിൽ കീഴടങ്ങിയെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നിർത്താൻ ഇടക്കാല നേതൃത്വ സമിതി തീരുമാനിച്ചെന്നു പ്രസിഡന്റ് മസൂദ് പേസസ്കിയാനാണ് റെക്കോർഡ് ചെയ്ത സന്ദേശത്തിൽ അറിയിച്ചത്. ഇറാനെതിരെ ഏതെങ്കിലും അയൽ രാജ്യത്തു നിന്ന് ആക്രമണം ഉണ്ടായാൽ മാത്രമേ അവരെ ഇറാൻ ആക്രമിക്കൂ എന്നാണ് അദ്ദേഹം വിശദീകരിച്ചത്.

അതിനു പിന്നാലെ, ആ തീരുമാനം അംഗീകരിക്കുന്നുവെന്നു വിപ്ലവ സേന ഐ ആർ ജി സിയും വ്യക്തമാക്കി. എന്നാൽ ഏതെങ്കിലും യുഎസ്, ഇസ്രയേലി താവളങ്ങൾ ആക്രമണത്തിനു പ്രാഥമിക ലക്ഷ്യങ്ങൾ തന്നെ ആയിരിക്കും.

സൗദി അറേബ്യ വെള്ളിയാഴ്ച്ച ഇറാൻ നേതാക്കളെ നേരിട്ടു ബന്ധപ്പെട്ടിരുന്നു.

ഇറാൻ ആക്രമിച്ച അയൽ രാജ്യങ്ങളോട് പേസസ്കിയാൻ നിരുപാധികം മാപ്പു ചോദിച്ചു. എന്നാൽ ഇറാൻ കീഴടങ്ങുമെന്നു ട്രംപ് മോഹിക്കേണ്ട എന്നു പേസസ്കിയാൻ പറഞ്ഞു. നിരുപാധികം കീഴടങ്ങണം എന്നാണ് ട്രംപിന്റെ ആവശ്യം.

പേസസ്കിയാൻ ഗൾഫ് രാജ്യങ്ങളോടു മാപ്പു ചോദിച്ചത് കീഴടങ്ങലാണെന്ന ട്രംപിന്റെ വിലയിരുത്തൽ വിഡ്ഢിത്തമാണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഇറാൻ അയൽ രാജ്യങ്ങളിൽ യുഎസ് താവളങ്ങൾ മാത്രമേ ലക്‌ഷ്യം വച്ചിട്ടുള്ളു. ഒരാഴ്ചയായി അതു തന്നെയാണ് സംഭവിക്കുന്നത്.

യു എ ഇയിൽ ആക്രമണം

അബുദാബിയിലെ അൽ ധർഫ വ്യോമതാവളം ശനിയാഴ്ച്ച ആക്രമിച്ചെന്നു ഐ ആർ ജി സി അതിനിടെ അറിയിച്ചു. യുഎസ് ആസ്തികൾക്കെതിരായ ആക്രമണങ്ങളുടെ ഭാഗമാണിത്.

യുഎസ് സൈനികർ താവളമടിച്ചിട്ടുള്ള അൽ ധർഫ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. ശനിയാഴ്ച്ച യു എ ഇയിലെ യുഎസ് കേന്ദ്രങ്ങൾക്കു നേരെ 16 ബാലിസ്റ്റിക് മിസൈലുകളും വിക്ഷേപിച്ചു. ഒന്നൊഴികെ എല്ലാ മിസൈലുകളും അടിച്ചു കടലിലിട്ടെന്നു യു എ ഇ പറഞ്ഞു.

ഇറാനിൽ ആക്രമണം രൂക്ഷം

വെള്ളിയാഴ്ച്ച രാത്രി യുഎസ്-ഇസ്രയേലി സേനകൾ ഇറാനിൽ നടത്തിയ കനത്ത ആക്രമണം ശനിയാഴ്ച്ച പുലർച്ചെ വരെ നീണ്ടു. ഇസ്ഫഹാൻ, യാസിദ്, കിഷ് ഐലൻഡ് എന്നിവിടങ്ങളിൽ ആക്രമണം ഉണ്ടായി.

Iran says 'neighbors' won't be attacked 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക