Image

താമസിക്കുന്ന വീട്ടിൽ തുടരാൻ അനുവദിക്കണം; വിജയ്‌യുടെ ഭാര‍്യ കോടതിയിൽ

Published on 07 March, 2026
താമസിക്കുന്ന വീട്ടിൽ തുടരാൻ അനുവദിക്കണം; വിജയ്‌യുടെ ഭാര‍്യ കോടതിയിൽ

ചെന്നൈ: തമിഴ് നടനും തമിഴക വെട്രി കഴകം അധ‍്യക്ഷനുമായ വിജയ്‌യുടെ ഭാര‍്യ സംഗീത സ്വർണലിംഗം പുതിയ ഹർജിയുമായി കോടതിയെ സമീപിച്ചു. തന്നെ വിവാഹം ചെയ്തു കൊണ്ടുവന്ന വീട്ടിൽ തുടർന്നും താമസിക്കാൻ അനുവദിക്കണമന്നാണ് ഹർജിയിലെ ആവശ‍്യം.

2025 ഡിസംബർ മൂന്നിന് സംഗീത ചെങ്കൽപ്പെട്ട് കുടുംബ കോടതിയിൽ ഹർജി നൽകിയിരുന്നു. വിവാഹമോചനത്തിനു വേണ്ടിയായിരുന്നു നേരത്തെ സംഗീത കോടതിയെ സമീപിച്ചത്. പരസ്ത്രീബന്ധം, ക്രൂരത എന്നിവയായിരുന്നു കാരണമായി പറഞ്ഞിരുന്നത്. 1999ലാണ് വിജയും സംഗീതയും വിവാഹിതരായത്.

2021ൽ വിജയ്ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും സംഗീത ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

വിജയ്‌യുമായി വിവാഹേതര ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നടി തൃഷയാണെന്നാണ് സോഷ‍്യൽ മീഡിയയിൽ ചിലർ ആരോപിക്കുന്നത്. അടുത്തിടെ ചെന്നൈയിൽ നടന്ന ഒരു വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയതോടെ അഭ‍്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക