
ദുബൈ ; ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡി എക്സ് ബി) താൽക്കാലികമായി നിർത്തിവെച്ചിരുന്ന പ്രവർത്തനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. മാർച്ച് ഏഴ് ശനിയാഴ്ച മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ഡി ഡബ്ല്യു സി) നിന്നും ചില വിമാനങ്ങൾ സർവീസ് നടത്തിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് എമിറേറ്റ്സ് എയർലൈൻസും നേരത്തെ സർവീസുകൾ നിർത്തിവെച്ചിരുന്നു.
ഫെബ്രുവരി 28-നും മാർച്ച് 31-നും ഇടയിൽ യാത്ര നിശ്ചയിച്ചിരുന്നവർക്ക് ഏപ്രിൽ 30-നുള്ളിൽ മറ്റൊരു തീയതിയിലേക്ക് ടിക്കറ്റ് മാറ്റാനോ അല്ലെങ്കിൽ തുക പൂർണ്ണമായും തിരികെ വാങ്ങാനോ സാധിക്കും. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനങ്ങളുടെ സമയം ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പുവരുത്തണമെന്ന് അധികൃതർ യാത്രക്കാരോട് നിർദ്ദേശിച്ചു.