Image

ഒക്ലഹോമയില്‍ ശക്തമായ ചുഴലിക്കാറ്റ്: കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

പി പി ചെറിയാന്‍ Published on 07 March, 2026
ഒക്ലഹോമയില്‍ ശക്തമായ ചുഴലിക്കാറ്റ്: കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയും മകളും കൊല്ലപ്പെട്ടു

ഒക്ലഹോമ: അമേരിക്കയിലെ ഒക്ലഹോമയില്‍ വ്യാഴാഴ്ച വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് അമ്മയും മകളും കൊല്ലപ്പെട്ടു. വടക്കന്‍ ഒക്ലഹോമയിലെ ഫെയര്‍വ്യൂ നഗരത്തിന് സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.

ശക്തമായ കാറ്റും മിന്നലുമുള്ള സമയത്ത് ഹൈവേയിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഇരുവരും. കാണാതായ ഇവരെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് എമര്‍ജന്‍സി മാനേജ്മെന്റ് വിഭാഗം സ്ഥിരീകരിച്ചു.

മണിക്കൂറില്‍ 75 മൈല്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തു. ഹെലീന  ടൗണിന് സമീപം ചുഴലിക്കാറ്റ് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

മിസോറി, കന്‍സാസ്, ഒക്ലഹോമ സിറ്റി തുടങ്ങിയ മേഖലകളില്‍ വരും ദിവസങ്ങളിലും ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചുഴലിക്കാറ്റിനൊപ്പം വന്‍തോതിലുള്ള ആലിപ്പഴ വീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക