Image

28,000 രൂപ, നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച് സര്‍ക്കാര്‍; അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

Published on 06 March, 2026
28,000 രൂപ, നഴ്സുമാരുടെ ശമ്പളം പരിഷ്കരിച്ച്  സര്‍ക്കാര്‍;  അംഗീകരിക്കില്ലെന്ന് നഴ്‌സുമാര്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടേയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാര്‍. നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപ മുതൽ 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് കരട് വി‍ജ്ഞാപനം ഇറക്കി. അതേസമയം നിലവിൽ നടത്തിയ പരിഷ്കരണം അം​ഗീകരിക്കില്ലെന്നു സമരം ചെയ്യുന്ന നഴ്സുമാർ വ്യക്തമാക്കി.

ഉയർന്ന തസ്തികയിലുള്ള നഴ്സുമാർക്ക് 33,080 വരെയാണ് അടിസ്ഥാന ശമ്പളം. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സും അനുവദിക്കും. മറ്റ് ആശുപത്രി ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പരിഷ്കരിച്ചിട്ടുണ്ട്. അവരുടെ ശമ്പളം 23,560 രൂപ വരെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക