
കോഴിക്കോട് : വ്രതാനുഷ്ഠാനങ്ങൾ മനുഷ്യ പുരോഗതിക്കുള്ള മണിമുത്തുകളെന്ന് ശിവഗിരി മഠം പ്രതിനിധി സ്വാമി പ്രേമാനന്ദ. കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ഇഫ്‌താർ സംഗമത്തിൽ അതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ ജീവിതചര്യകളെ സ്വാംശീകരിക്കാനുള്ളതാണ് , മനുഷ്യർ ഓരൊറ്റ സമുദായമെന്നാണ് ശ്രീനാരായണ ഗുരു പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വായത്തിൽ നിന്നും പരിസരത്തേക്കുള്ള യാത്രയാണ് നോമ്പെന്ന് സി എസ് ഐ സെൻ്റ് മേരീസ് ഇംഗ്ലീഷ് ചർച്ച് വികാരി ഡോ. ടി ഐ ജയിംസ് അഭിപ്രായപ്പെട്ടു. മറ്റുള്ളവരോട്
പുഞ്ചിരിക്കുക , സമയത്തിൻ്റെ വില അറിയുക , ക്ഷമ ശീലിക്കുക, ദേഷ്യപ്പെടാതിരിക്കുക , പരിസ്ഥിതി സൗഹൃദമാക്കുക എന്നിവ പാലിക്കപ്പെടാനുളള താകട്ടെ നോമ്പെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വിശപ്പ് സഹിച്ചുള്ള നോമ്പല്ല , സൂഷ്മത പാലിച്ചുള്ള നോമ്പാണ് വേണ്ടതെന്ന് നടക്കാവ് ജില്ല മസ്ജിദ് ഇമാം സൈനുൽ ആബിദ് തങ്ങൾ പറഞ്ഞു. ഭക്തിയുണ്ടെങ്കിലെ സമാധാനവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഉണ്ടാകൂയെന്നും അദ്ദേഹം റംസാൻ ദിന സന്ദേശത്തിലൂടെ വ്യക്തമാക്കി.
ചേംബർ ഭവനിൽ നടന്ന ചടങ്ങിൽ ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബോബിഷ് കുന്നത്ത് , ട്രഷർ അർഷാദ് ആദിരാജ ,വൈസ് പ്രസിഡൻ്റ് പി എം ഷാനവാസ്,
ഡോ കെ മൊയ്തു, എം മുസമ്മിൽ , റഫി പി ദേവസ്യ , സുബൈർ കൊളക്കാടൻ , ഐപ്പ് തോമസ് ,സുന്ദർ രാജ് ലു തുടങ്ങിയവർ പ്രസംഗിച്ചു.