Image

നിരുപാധികമായി കീഴടങ്ങണം; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

Published on 06 March, 2026
നിരുപാധികമായി കീഴടങ്ങണം; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

ന്യൂയോർക്ക് : ഇറാനുമായി യാതൊരു കരാറിനും ഇല്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിരുപാധികമായ കീഴടങ്ങൽ മാത്രമാണ് അവരുടെ മുന്നിലുള്ള ഏക മാർഗമെന്നും ട്രംപ് അറിയിച്ചു. ഇറാനിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി, ‘സ്വീകാര്യനായ’ ഒരു നേതാവിനെ യുഎസും സഖ്യകക്ഷികളും തിരഞ്ഞെടുക്കുമെന്നും ട്രംപ്‌ സൂചിപ്പിച്ചു.

അതേസമയം രാജ്യത്തിന്റെ അന്തസ്സിലും പരമാധികാരത്തിലും ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ വ്യക്തമാക്കി. ചില രാജ്യങ്ങൾ മധ്യസ്ഥ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 

 വ്യക്തമായി പറയാം, ‘മേഖലയിൽ ശാശ്വത സമാധാനം നിലനിർത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, എന്നാൽ നമ്മുടെ രാജ്യത്തിന്റെ അന്തസ്സും പരമാധികാരവും സംരക്ഷിക്കുന്നതിൽ ഞങ്ങൾക്ക് ഒരു മടിയുമില്ല’, പെസഷ്കിയാൻ അറിയിച്ചു

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-06 16:10:24
💥പാവം പെസഷ്കിയാൻ, അദ്ദേഹത്തിന് തിടുക്കമായി- ഹൂറികളെ പുണരാൻ.. 💪 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക