Image

'പലകുറി അപമാനിതനായപ്പോൾ എവിടെയായിരുന്നു?' വീട്ടിലെത്തിയ സി എസ് സുജാതയോട് അതൃപ്‌തി പ്രകടിപ്പിച്ച് ജി സുധാകരൻ

Published on 06 March, 2026
'പലകുറി അപമാനിതനായപ്പോൾ എവിടെയായിരുന്നു?' വീട്ടിലെത്തിയ സി എസ് സുജാതയോട് അതൃപ്‌തി പ്രകടിപ്പിച്ച്  ജി സുധാകരൻ

 

ആലപ്പുഴ: സിപിഎം അംഗത്വം ഉപേക്ഷിച്ച മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെ അനുയയിപ്പിക്കാൻ സിപിഎം ശ്രമം തുടരുന്നു . കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, സുധാകരനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു . ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹരിശങ്കറും ഒപ്പമുണ്ടായിരുന്നു. കൂടിക്കാഴ്ചയിലും സുധാകരൻ പ്രതിഷേധം തുടർന്നുവെന്നാണ് വിവരം.


മെംബർഷിപ്പ് പുതുക്കണമെന്ന ആവശ്യം  നിരാകരിച്ച  സുധാകരൻ പലകുറി അപമാനിതനായപ്പോൾ എവിടെയായിരുന്നു എന്ന മറു ചോദ്യവും  ഉയർത്തി. മറുപടി നൽകാൻ ആകാതെ സി എസ് സുജാതയും എൻ ഹരിശങ്കറും കുഴങ്ങി. ഇരുവരോടും സുധാകരൻ കടുത്ത അസംതൃപ്തി രേഖപ്പെടുത്തിയതായാണ്  സൂചന.

ഇതിനിടെ സുധാകരനെ അനുനയിപ്പിക്കാൻ ഫോൺവിളിച്ചും പ്രകീർത്തിച്ചും സിപിഎം നേതാക്കൾ പലവഴിതേടുന്നുണ്ട് . നേരത്തെ ജില്ലാ സെക്രട്ടറി ആർ നാസറും സുധാകരനെ വിളിച്ചിരുന്നു. പിന്നാലെയാണ് സുജാതയുടെ സന്ദർശനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക