Image

പുതിയ എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ലൈംഗികാതിക്രമ ആരോപണം (പിപിഎം)

Published on 06 March, 2026
 പുതിയ എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിനെതിരെ സ്ത്രീയുടെ ലൈംഗികാതിക്രമ ആരോപണം (പിപിഎം)

പ്രസിഡന്റ് ട്രംപ് താൻ മൈനർ ആയിരിക്കെ തന്റെ നേരെ ലൈംഗിക അതിക്രമം കാണിച്ചെന്ന സ്ത്രീയുടെ ആരോപണം ഒടുവിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് വ്യാഴാഴ്ച്ച പുറത്തു വിട്ടു. അന്ന് തനിക്കു 13-15 വയസ് മാത്രമാണ് ഉണ്ടായിരുന്നതെന്ന് 2019ൽ നടത്തിയ അഭിമുഖത്തിൽ അവർ എഫ് ബി ഐയോട് പറഞ്ഞിരുന്നതാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്.  

ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെ പിടിയിൽ ആയിരിക്കെയാണ് സംഭവം നടന്നതെന്ന് സ്ത്രീ പറയുന്നു. വദനസുരതം ചെയ്യാൻ ട്രംപ് ആവശ്യപ്പെട്ടപ്പോൾ താൻ നിരസിച്ചെന്നു അവർ പറയുന്നു. ട്രംപ് ബലം പ്രയോഗിച്ചപ്പോൾ അയാളെ കടിച്ച. അപ്പോൾ ട്രംപ് ക്ഷുഭിതനായി ആക്രമിച്ചു.

യുഎസ് കോൺഗ്രസ് ആവശ്യപ്പെട്ടതനുസരിച്ചു പുറത്തു വിട്ട രേഖകളിൽ ഇത് ഉൾപ്പെടാതിരുന്നത് 'ആവർത്തനം' (duplicative) ആണെന്നു തെറ്റായി രേഖപ്പെടുത്തിയതു മൂലമാണെന്നു ഡി ഓ ജെ വിശദീകരിച്ചു. എഫ് ബി ഐ അവരെ ഒന്നിലധികം തവണ ഇന്റർവ്യൂ ചെയ്തിരുന്നു.

എപ്‌സ്റ്റീൻ 1980കളിൽ തന്നെ ന്യൂ യോർക്കിലോ ന്യൂ ജേഴ്സിയിലോ കൊണ്ടുപോയി ട്രംപിനെ പരിചയപ്പെടുത്തി എന്നു അവർ പറയുന്നു.

തനിക്കും അടുപ്പമുള്ള ആളുകൾക്കും വർഷങ്ങളായി ഭീഷണി ഉണ്ടെന്നു സ്ത്രീ പറയുന്നു. വായ് തുറന്നാൽ തട്ടിക്കളയും എന്നാണ് ഫോണിൽ വിളിച്ചു പറയുന്നത്.

ട്രംപ് ആരോപണങ്ങൾ നിഷേധിക്കുന്നു. അദ്ദേഹത്തിനെതിരെ പുറത്തു വന്ന ആരോപണങ്ങൾ അസത്യമാണെന്നു ഡി ഓ ജെ പറയുകയും ചെയ്യുന്നു.

New Epstein files carry interviews with Trump accuser  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക