Image

ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി

Published on 06 March, 2026
ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ ബിജെപി സ്ഥാനാർഥിയാകും. ശ്രീലേഖയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലി അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ബിജെപി ഔദ്യോ​ഗികമായി തന്നെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ശനിയാഴ്ച മണ്ഡലത്തിൽ ചുവരെഴുതി പ്രചാരണം ആരംഭിച്ചു. നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി. മുരളീധരനും പാലക്കാട് ശോഭ സുരേന്ദ്രനും തൃശൂരിൽ പത്മജ വേണുഗോപാലും സ്ഥാനാഥികളാകും. കേരളത്തിലെ എപ്ലസ് മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂര്‍ക്കാവ്. വളരെ ശക്തമായ ത്രികോണപ്പോര് വട്ടിയൂര്‍ക്കാവിൽ പ്രതീക്ഷിക്കാമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക