
പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധത്തിനു പോകാൻ യുഎസ് കോൺഗ്രസിൽ നിന്നു അനുമതി തേടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യുഎസ് ഹൗസ് വ്യാഴാഴ്ച്ച തള്ളി. വോട്ടെടുപ്പിൽ നാലു ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻ അംഗങ്ങളുടെ കൂടെ നിന്നു. വോട്ട് 219--212.
റിപ്പബ്ലിക്കൻ തോമസ് മാസിയും ഡെമോക്രാറ്റ് റോ ഖന്നയും ചേർന്ന് അവതരിപ്പിച്ച പ്രമേയം പാസായാൽ ട്രംപിനു ഇറാൻ യുദ്ധം നിർത്തി വച്ചു കോൺഗ്രസിന്റെ അനുമതി തേടേണ്ടി വന്നേനെ. മിഡിൽ ഈസ്റ്റ് യുദ്ധത്തിനു കോൺഗ്രസിൽ ട്രംപിനു പിന്തുണ ഉണ്ടെന്നു തെളിയിക്കുന്ന വോട്ടെടുപ്പാണിതെന്നു വ്യാഖ്യാനം ഉണ്ടായി.
പ്രസിഡന്റിന് ഏകപക്ഷീയമായി യുദ്ധത്തിനു പോകാൻ അധികാരമുണ്ടെന്നു സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നു ഡെമോക്രാറ്റുകൾ വാദിച്ചു. "ഒരു തെളിവ് പോലും ഹാജരാക്കിയില്ല," വിദേശകാര്യ സമിതിയിലെ ഉയർന്ന അംഗമായ റെപ്. ഗ്രിഗറി ഡബ്ലിയു. മീക്സ് (ന്യൂ യോർക്ക്) പറഞ്ഞു.
എന്നാൽ ഇറാന്റെ ഭീഷണി 40 വർഷമായി കാണുന്നതാണെന്നു റെപ്. ബ്രയാൻ മസ്റ്റ് (റിപ്പബ്ലിക്കൻ-ഫ്ലോറിഡ) ചൂണ്ടിക്കാട്ടി.
House rejects bid to clip Trump's war powers