
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ കരുത്തായ സുഖോയ് യുദ്ധവിമാനം അപകടത്തിൽപ്പെട്ടു. പതിവ് പരിശീലന പറക്കലിനിടെ റഡാറിൽ നിന്നുള്ള ബന്ധം നഷ്ടപ്പെട്ട വിമാനം തകർന്നുവീണതായാണ് റിപ്പോർട്ടുകൾ.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റിനെ കണ്ടെത്താൻ സാധിച്ചിട്ടില്ലാത്തതിനാൽ മേഖലയിൽ വ്യോമസേനയുടെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു.