Image

പശ്ചിമേഷ്യൻ സംഘർഷം; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

Published on 05 March, 2026
പശ്ചിമേഷ്യൻ സംഘർഷം; മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന

ബീജിങ്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ മധ്യസ്ഥതയ്ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മീഡിൽ ഈസ്റ്റിലേക്ക് ദൗത്യസംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് യൂ ജിൻ വ്യക്തമാക്കി.

സംഘർഷം 6 ദിവസം പിന്നിടുന്ന സാഹചര്യത്തിലാണ് ചൈന സന്നദ്ധത അറിയിച്ചത്. ഗൾഫ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയും ഹോർമുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികൾ കൂടുതൽ‌ രൂക്ഷമായത്.

ശ്രീലങ്കൻ തീരത്ത് ഇറാന്‍റെ യുദ്ധക്കപ്പൽ തകർത്തതിനെ തുടർന്ന്    മേഖലയിൽ വൻ യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ചൈനയുടെ അനുരഞ്ജന നീക്കം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക