Image

യുദ്ധം നിർത്തി ചർച്ചയിലേക്കു മടങ്ങാൻ യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും ആഹ്വാനം ചെയ്തു (പിപിഎം)

Published on 05 March, 2026
യുദ്ധം നിർത്തി ചർച്ചയിലേക്കു മടങ്ങാൻ യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളും ആഹ്വാനം ചെയ്തു (പിപിഎം)

മിഡിൽ ഈസ്റ്റ് യുദ്ധം ആറു ദിവസം പിന്നിട്ട വ്യാഴാഴ്ച്ച, യുദ്ധം നിർത്തി ചർച്ചയിലേക്കു മടങ്ങാൻ യൂറോപ്യൻ യൂണിയനും ഗൾഫ് രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ജി സി സിയും ആഹ്വാനം ചെയ്തു. അറേബ്യൻ ഗൾഫിലെ രാജ്യങ്ങൾക്കു സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോൺഫറൻസിനു ശേഷം ഇറക്കിയ സംയുക്ത പ്രസ്താവനയിൽ അവർ പറഞ്ഞു.

സംഭാഷണവും നയതന്ത്രവുമാണ് ഇപ്പോൾ ആവശ്യമെന്നു പ്രസ്താവന പറയുന്നു. മേഖലയുടെ ഭദ്രത ഉറപ്പാക്കി നിർത്താൻ മന്ത്രിമാർ ഉറച്ചാണ്. "സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കണം, അന്താരാഷ്ട്ര നിയമങ്ങളെ പൂർണമായി ആദരിക്കണം."

സംയുക്തമായി നയതന്ത്ര പരിശ്രമങ്ങൾ നടത്താനും തീരുമാനമായി. ഇറാൻ അണ്വായുധം ഉണ്ടാക്കുന്നത് തടയണമെന്നും അവിടത്തെ ജനതയ്ക്കു സ്വന്തം ഭാവി തീരുമാനിക്കാൻ സ്വാതന്ത്ര്യം ലഭിക്കണമെന്നുമുള്ള കാര്യങ്ങളിൽ യോജിപ്പുണ്ടായി.

ഇറാനിൽ വീണ്ടും ആക്രമണം നടത്തിയതായി ഇസ്രയേൽ ചൊവാഴ്ച്ച അറിയിച്ചു. ടെഹ്റാനിൽ സ്ഫോടനം ഉണ്ടായെന്നു റിപ്പോർട്ടുണ്ട്.

ഇറാനിൽ മരണസംഖ്യ 1,230 ആയി.

ഇസ്രയേൽ ലെബനനിലും ആക്രമണം രൂക്ഷമാക്കി.

വടക്കൻ ഇറാഖിലെ എർബിലിൽ യുഎസ് സൈനിക താവളം ആക്രമിച്ചെന്നു ഇറാൻ അറിയിച്ചു. ഗൗരവമായ നാശനഷ്ടം ഉണ്ടായെന്നും അവരുടെ തസ്‌നീം ന്യൂസ് ഏജൻസി അറിയിച്ചു.

EU, GCC call for return to talks 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക