Image

വിമർശനം ശക്തമായതോടെ ഖമനേയിയുടെ നിര്യാണത്തിൽ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി ഇന്ത്യ

Published on 05 March, 2026
വിമർശനം ശക്തമായതോടെ  ഖമനേയിയുടെ നിര്യാണത്തിൽ ഔദ്യോഗികമായി  അനുശോചനം രേഖപ്പെടുത്തി  ഇന്ത്യ

ന്യൂഡൽഹി: അമേരിക്ക-ഇസ്രയേൽ  സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ത്യയിലെ ഇറാൻ എംബസി സന്ദർശിക്കുകയും അവിടെയുള്ള അനുശോചന പുസ്തകത്തിൽ ഒപ്പിട്ട് ഖമനേയിയോടുള്ള ആദരവും ദുഃഖവും അറിയിക്കയും ചെയ്തു. 

ഇറാന്‍റെ യുദ്ധക്കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് ഇന്ത്യ പ്രതികരിക്കാത്തതിൽ വിമർശനം ശക്തമാകുന്നതിനിടയിലാണ് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി അനുശോചനം അറിയിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക