Image

ഇറാൻ ഇസ്രയേലിലേക്കു ക്ളസ്റ്റർ ബോംബ് നിറച്ച മിസൈലുകൾ അയച്ചെന്നു സ്ഥിരീകരണം (പിപിഎം)

Published on 05 March, 2026
 ഇറാൻ ഇസ്രയേലിലേക്കു ക്ളസ്റ്റർ ബോംബ് നിറച്ച മിസൈലുകൾ അയച്ചെന്നു സ്ഥിരീകരണം (പിപിഎം)

നിയന്ത്രണമില്ലാതെ നാശനഷ്ടം ഉണ്ടാകാവുന്ന ക്ളസ്റ്റർ ബോംബുകൾ നിറച്ച മിസൈലുകൾ ഇറാൻ ഇസ്രയേലിലേക്കു വിക്ഷേപിച്ചെന്നു ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ചെറു ബോംബുകൾ എവിടെയെങ്കിലുമൊക്കെ വീണു പൊട്ടി നാശനഷ്ടങ്ങളും മരണവും ഉണ്ടാക്കുകയാണ് പതിവ്.

ഇസ്രയേലിൽ ഒട്ടേറെ സ്ഥലങ്ങളിൽ ഇറാൻ ഇവ ഉപയോഗിച്ചെന്നു 'ടൈംസ് ഓഫ് ഇസ്രയേൽ' സ്ഥിരീകരിച്ചു. ഭൂമിയിലേക്കു പതിക്കുമ്പോഴാണ് മിസൈൽ തുറന്നു രണ്ടര കിലോ (5.5 പൗണ്ട്) ശരാശരി തൂക്കമുള്ള ബോംബുകൾ 8 കിലോമീറ്റർ (അഞ്ചു മൈൽ) വരെ ചുറ്റളവിൽ ചിതറി വീണു പൊട്ടുക. ഒരു മിസൈലിൽ 20 ചെറുബോംബുകൾ വരെ ഉണ്ടാവും.  

ഭൂമിയിൽ തൊടുമ്പോൾ പൊട്ടുക എന്നതൊഴികെ മറ്റു യാതൊരു നിയന്ത്രണവുമില്ല. എന്നാൽ സ്‌ഫോടനത്തിനു കുറഞ്ഞ ശക്തി മാത്രമേയുള്ളൂ.

ഇറാന്റെ പതിവ് ബാലിസ്റ്റിക് മിസൈലിൽ 500 കിലോ വരെ സ്ഫോടകവസ്തുക്കൾ ഉണ്ടാവും.

Iran used cluster bombs in Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക