
ഇറാന്റെ പരമാധികാരി ആയത്തൊള്ള അലി ഖമേനായിയെ യുഎസ്-ഇസ്രയേലി സംയുക്ത സേനകൾ വധിച്ചതിൽ ഇന്ത്യക്കുള്ള അനുശോചനം വ്യാഴാഴ്ച്ച ഡൽഹിയിലെ ഇറാൻ എംബസിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി രേഖപ്പെടുത്തി. ഇറാന്റെ അംബാസഡർ മുഹമ്മദ് ഫതാലിയെ നേരിൽ കണ്ടു അനുശോചനം അറിയിച്ച മിസ്രി എംബസിയിലെ ബുക്കിൽ എഴുതുകയും ചെയ്തു.
അതേ സമയം, ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അഗ്രച്ചിയുമായി ഫോണിൽ സംസാരിച്ചെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എക്‌സിൽ പറഞ്ഞു.
ഫെബ്രുവരി 28നു ഖമേനായി വധിക്കപ്പെട്ട ശേഷം ആ രാജ്യവുമായി നൂറ്റാണ്ടുകളുടെ ബന്ധമുള്ള ഇന്ത്യയുടെ ഭരണാധികാരികൾ ആരും തന്നെ അനുശോചിച്ചില്ല എന്നതിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
നയതന്ത്ര മാർഗങ്ങൾ തുടരുമ്പോഴാണ് ആക്രമണം ഉണ്ടായതെന്നു ഫത്താലി ചൂണ്ടിക്കാട്ടി. "അവർ ആക്രമണം തുടങ്ങി. ഞങ്ങൾ നേരിടുന്നത് കുറ്റകരമായ ആക്രമണമാണ്.
സൈനിക കേന്ദ്രങ്ങൾക്കും അപ്പുറമാണ് ആക്രമണം. എലിമെന്ററി സ്കൂളുകളിൽ വരെ അവർ ആക്രമണം നടത്തി. 160 പെൺകുട്ടികളാണ് മരിച്ചത്."
യുദ്ധം തുടങ്ങിയത് യുഎസും ഇസ്രയേലും ആണെങ്കിലും അതെത്ര നാൾ നീളും എന്നത് ഇറാനാണ് തീരുമാനിക്കുന്നതെന്നു ഫത്താലി പറഞ്ഞു.
യുഎസിനു താവളങ്ങൾ കൊടുത്തു എന്നതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Indian foreign secy offers condolences at Iran embassy