
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡും ഉദ‍്യോഗസ്ഥരുമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ഇഡിക്ക് നൽകിയ മൊഴിയിലാണ് തന്ത്രി ഇക്കാര‍്യം വെളിപ്പെടുത്തിയത്.
ആചാരപരമായ കാര‍്യങ്ങൾ നിയന്ത്രിക്കുന്നതാണ് തന്‍റെ ചുമതലയെന്നും ബോർഡിന്‍റെ ഭരണപരമായ തീരുമാനങ്ങളിൽ തനിക്ക് പങ്കില്ലെന്നുമാണ് തന്ത്രി പറയുന്നത്. തന്ത്രിയുടെ മൊഴി പരിശോധിച്ച ശേഷം ആവശ‍്യമെങ്കിൽ വീണ്ടും വിളിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി സന്നിധാനത്ത് എത്തിച്ചത് താനല്ലെന്നും തന്ത്രി പറയുന്നു.