
കൊച്ചി : കേരള സർക്കാർ പ്രസിദ്ധീകരിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് എറണാകുളത്ത് പി.ഒ.സി യിൽ ചേർന്ന യോഗത്തിൽ പഠനം നടത്തി ലത്തീൻ സമുദായം. യോഗത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ ആന്റണി വാലുങ്കൽ നിർവഹിച്ചു . സർക്കാർ പ്രസിദ്ധീകരിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ സമർപ്പിച്ച ശുപാർശകൾ മുഴുവൻ സമയബന്ധിതമായി നടപ്പിലാക്കണം എന്ന് ബിഷപ്പ് ഡോ ആന്റണി വാലുങ്കൽ സർക്കാരിനോട് ആവശ്യപ്പെട്ടു .
കെ.ആർ.എൽ.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അധ്യക്ഷത വഹിച്ചു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി . കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി റവ ഫാ തോമസ് തറയിൽ , തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ മോൺ യൂജിൻ. എച്ച്. പെരേര എന്നിവർ ചർച്ചകൾക്ക് നേതൃത്വo നൽകി. കെ.എൽ.സി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , ഫാ ഫ്രാൻസിസ് സേവ്യർ തന്നിക്കാപള്ളി , ഫാ ക്‌ളീറ്റസ് കളത്തിപറമ്പിൽ , അലക്സ് താളൂപാടത്ത് , സി ജെ പോൾ , പാട്രിക്ക് മൈക്കിൾ , റോയി ഡിക്കൂഞ്ഞ , അനിൽ കുന്നത്തൂർ , ജോൺസൻ വാളൂർ , ബാബു തണ്ണിക്കോട്ട് , ബാബു ആന്റണി , അഡ്വ ജസ്റ്റിൻ കരിപാട്ട് , അഡ്വ നിൽട്ടൻ റിമെല്ലോ , സിബി ജോയി , ഫാ ജോസഫ് ഡോമിനിക്ക് , ഫാ രാജു കളത്തിൽ , ഫാ സ്റ്റീഫൻ എം പുന്നക്കൽ , കെ.സി.വൈ.എം ആലപ്പുഴ പ്രസിഡന്റ് സൈറസ് എസ് എന്നിവർ പ്രസംഗിച്ചു.