Image

പ്രവാസി കമ്മീഷൻ അദാലത്ത് 10-ാം തീയതി കണ്ണൂരിൽ

Published on 04 March, 2026
പ്രവാസി കമ്മീഷൻ അദാലത്ത് 10-ാം തീയതി കണ്ണൂരിൽ

 

പ്രവാസി കമ്മീഷൻ അദാലത്ത് 10-ാം തീയതി ചൊവ്വാഴ്ച് കണ്ണൂരിൽ നടക്കും. പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ  ജസ്റ്റിസ് സോഫി തോമസ്,  കമ്മീഷൻ അംഗങ്ങളായ പി.എം.ജാബിർ, ഡോ.മാത്യൂസ് കെ.ലൂക്കോസ്, എം.എം.നഈം ,ജോസഫ് ദേവസ്യ പൊന്മാങ്കൽ  , പ്രവാസി കമ്മീഷൻ  സെക്രട്ടറി ജയറാം കുമാർ ആർ എന്നിവർ പങ്കെടുക്കുന്നു.


ചൊവ്വാഴ്ച്  രാവിലെ 10 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് സയൻസ് പാർക്ക് ഹാളിലാണ് അദാലത്ത്.  
പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും ജീവനും, സ്വത്തിനും ഭീഷണി,  നഷ്ട്ടങ്ങൾ , ചതികൾ,   മറ്റ്  വിഷയങ്ങൾ  നേരിടുന്ന എല്ലാ  പ്രവാസി  മലയാളികളും  തങ്ങളുടെ  പരാതികൾ, ആശങ്കകൾ പ്രകടിപ്പിക്കുന്നതിനും സഹായം തേടുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 0471 2322311

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക