Image

വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം: രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്

Published on 04 March, 2026
വിജയ്‌യുടെ റാലിക്കിടെ  വീണ്ടും അപകടം:  രണ്ട് സ്ത്രീകളടക്കം ആറു പേര്‍ക്ക് പരിക്ക്

നടനും ടിവികെ നേതാവുമായ വിജയിയുടെ റാലിയിൽ വീണ്ടും അപകടം. തഞ്ചാവൂരിലെ റാലിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റതായാണ് വിവരം. ഒരാളുടെ നില ഗുരുതരമാണ്. വിജയുടെ വാഹനം പിന്തുടരുന്നതിനിടെയായിരുന്നു അപകടം.

വാഹനത്തെ പിന്തുടരുന്നതിനിടെ ബൈക്കിൽനിന്ന് വീണ പി. വിഘ്നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു യുവാവിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക