
യുഎസും ഇസ്രയേലും ഇറാനെതിരായ ആക്രമണം തുടങ്ങിയിട്ടേ ഉള്ളെന്നും ഇനിയും പലതും വരാനുണ്ടെന്നും യുഎസ് ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞു. അതീവ കൃത്യതയോടെ ലക്‌ഷ്യം കാണുന്ന ബോംബുകൾ ഇറക്കാൻ പോകുന്നതേയുള്ളൂ.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ ആകാശം യുഎസ്-ഇസ്രയേലി നിയന്ത്രണത്തിൽ ആയിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
മിനാബിൽ സ്കൂൾ കുട്ടികൾ കൊല്ലപ്പെട്ടതു സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് ഹേഗ്സേഥ് പറഞ്ഞു.
ഇറാന്റെ മിസൈൽ വിക്ഷേപണം 86% കുറഞ്ഞെന്നു സേനാ മേധാവി ജനറൽ ഡാൻ കെയ്‌ൻ പറഞ്ഞു.
അതേ സമയം, ഇറാന് ഇപ്പോഴും ഗണ്യമായ മിസൈൽ ശേഷി ഉണ്ടെന്നു ഇസ്രയേലി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡിഫ്‌റിൻ പറഞ്ഞു. ഒട്ടേറെ നശിപ്പിക്കാൻ കഴിഞ്ഞു. എന്നാൽ ഇനിയും ഏറെ ബാക്കിയുണ്ട്.
"നമ്മൾ ആക്രമണം തുടരും, എന്നാൽ നമുക്കു അടിയേൽക്കില്ല എന്ന അമിത ആത്മവിശ്വാസം വേണ്ട."
ഇസ്രയേലിന്റെ ഒരു സ്റ്റെൽത് പോർവിമാനം ഇറാന്റെ റഷ്യൻ നിർമിത യാക്ക്-130 പോർവിമാനത്തെ വെടിവച്ചിട്ടെന്നു ഐ ഡി എഫ് പറഞ്ഞു. "ഇതൊരു ചരിത്രമാണ്."
മുങ്ങിയ കപ്പലിൽ നിന്നു ജഡങ്ങൾ
ശ്രീലങ്ക തീരത്തിനടുത്തു യുഎസ് അന്തർവാഹിനി ബുധനാഴ്ച്ച മുക്കിയ ഇറാന്റെ ദേന എന്ന കപ്പലിൽ നിന്നു ഏതാനും ജഡങ്ങൾ കണ്ടെടുത്തെന്നു ശ്രീലങ്കൻ നേവി അറിയിച്ചു. 101 പേരെയെങ്കിലും കാണാനില്ല. 78 പേർക്ക് പരുക്കേറ്റു. അതിൽ 32 പേരുടെ നില ഗുരുതരമാണ്.
യു എ ഇ ബുധനാഴ്ച്ച ഇറാന്റെ മൂന്നു ബാലിസ്റ്റിക് മിസൈലുകൾ തടഞ്ഞെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. 129 ഡ്രോണുകളെയും തടഞ്ഞു. പക്ഷെ എട്ടെണ്ണം രാജ്യത്തിൻറെ അതിർത്തിക്കുള്ളിൽ വീണു.
എമിറേറ്റ്സ് എയർലൈൻ ശനിയാഴ്ച്ച വരെ ദുബായിൽ നിന്നും തിരിച്ചുമുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി.
മരണസംഖ്യ 1,000 കടന്നു
യുഎസ്-ഇസ്രയേലി ആക്രമണങ്ങളിൽ ഇതു വരെ 1,045 പേർ മരിച്ചെന്നു ഇറാൻ അറിയിച്ചു.
ബുധനാഴ്ച ആയത്തൊള്ള ഖമേനായിയുടെ സംസ്കാരം നടത്താനിരുന്നത് മാറ്റി വച്ചതായി ഇറാൻ അറിയിച്ചു.
US says stronger attacks coming