Image

മലയാളം ഇനി ഭരണ ഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

Published on 04 March, 2026
മലയാളം ഇനി ഭരണ ഭാഷ; ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: മലയാളം ഭരണഭാഷ ബില്ലിന് ഗവര്‍ണറുടെ അംഗീകാരം. മലയാളം ഭരണഭാഷയാക്കുന്ന സമഗ്ര മലയാള ഭാഷാ ബില്ലില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഒപ്പുവച്ചു. കോടതി ഭാഷ, സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ മലയാളത്തില്‍ ലഭ്യമാക്കുന്നതും സര്‍വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം നിര്‍ബന്ധമാക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുന്നതാണ് മലയാളം ഭരണഭാഷ ബില്‍. ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ നിയമം ഉടന്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വരും.

1969ലെ കേരള ഔദ്യോഗിക ഭാഷാ ആക്ടിന് പകരം സമഗ്ര മലയാള ഭാഷാ നിയമം ഉറപ്പാക്കുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 1963 ലെ ഔദ്യോഗിക ഭാഷാ നിയമവുമായും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 346 ഉം 347 ഉം അനുസരിച്ചാണ് കേരളത്തിന്റെ ഭാഷാ നയം. 

ഇതോടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം പഠനം നിര്‍ബന്ധമാക്കും. സര്‍വകലാശാല പാഠ്യപദ്ധതികളില്‍ മലയാളം ഒരു നിര്‍ബന്ധിത പേപ്പറായി പരിഗണിക്കും. പിഎസ്സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകള്‍ മാത്രമായിരിക്കും മറ്റ് ഭാഷകളില്‍ നടത്തുക. അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സഹകരണ സ്ഥാപനങ്ങളിലും നിയമം ബാധകമായിരിക്കും.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 14:11:29
💥🔥ദൈവമേ, അവസാനം കേരളം രക്ഷപ്പെടുന്നു... എല്ലാം ശരിയായി. ഇനിയിപ്പം വായ്ക്ക് രുചിയായിട്ട് മലയാളം പറഞ്ഞോണ്ടു മരിക്കാമല്ലോ. തൃശൂരിലെ സാഹിത്യ"Accademy" യുടെ പേര് മാറ്റുമോ ആവോ???💪 Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 15:39:29
💥ഈ വാർത്തയിൽ തന്നേ 12 ആംഗലേയ പദങ്ങൾ ഉണ്ട്. മലയാളികൾ ഇനിയും ഒപ്പ് ഇടുന്നത് മലയാളത്തിലേക്കു മാറ്റണം. ഗസറ്റിന് പുതിയ പദം വേണം. ഹൈ ക്കോടതി, mla mp, railway station ഇതൊക്കെ മാറ്റണം. ഗവർണർ, കമ്പ്യൂട്ടർ, ഇമെയിൽ, police, ksrtc, എയർപോർട്ട് ഒക്കെ മാറ്റേണ്ടി വരുമല്ലോ. അങ്ങനെ ഒത്തിരി ഒത്തിരി changes വരുത്തണമല്ലോ. തീയതി മാറ്റണം. കൊല്ല വർഷം തുടങ്ങണം. മാസങ്ങളും. ആകെ പ്രോബ്ലെംസ് ആണല്ലോ എന്റെ മലയാളമേ....🤮 റെജീസ് യോഹന്നാൻ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-04 16:05:37
💥🔥ഇതിപ്പോ ആകെ പ്രശ്നമാണല്ലോ, ഇത് നിയമം ആയി കഴിഞ്ഞു. അപ്പോൾ ഇനി എവിടെ violation കണ്ടാലും case കൊടുക്കാമല്ലോ, അല്ലേ കോട‌തീ??? പാസ്പോർട്ട്‌ -നു ഒക്കെ എന്തു പദം ഉപയോഗിക്കും. 🫣🫣🫣🤔 റെജീസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക