Image

സർക്കാർ നെൽ കർഷകരുടെ നട്ടെല്ലൊടിക്കുന്നു: ബിജെപി

Published on 03 March, 2026
സർക്കാർ നെൽ കർഷകരുടെ നട്ടെല്ലൊടിക്കുന്നു: ബിജെപി


കൊച്ചി: കേന്ദ്ര സർക്കാർ നെല്ലിനു നൽകുന്ന തങ്ങുവില പോലും കൃത്യമായി നെല്ലു കർഷകർക്ക് നൽകാതെ സംസ്ഥാന സർക്കാർ നെല്ല് കർഷകരുടെ നട്ടെല്ലൊടിക്കുകയാണെന്ന് ബിജെ പി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അഭിപ്രായപ്പെട്ടു.


നെല്ലു കർഷകരോടുളള സംസ്ഥാന സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ ജനത കർഷക മോർച്ച സിറ്റി ജില്ലാ കമ്മിറ്റി വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേന്ദ്ര സർക്കാർ നൽകുന്ന താങ്ങുവിലയായ 23 രൂപ 69പൈസയും സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച 9 രൂപ 52 പൈസയും ചേർത്ത് കിലോഗ്രാമിന് 33 രൂപ 21 പൈസ നെല്ല് കിലോഗ്രാം ഒന്നിന് കർഷകന് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


കർഷക മോർച്ച സിറ്റി ജില്ലാ പ്രസിഡണ്ട് മുരളി കുമ്പളം അധ്യക്ഷത വഹിച്ച ചടങ്ങിൽ
കർഷക മോർച്ച ജില്ലാ ജന.സെക്രട്ടറിമാരയ സജീവൻ കരുമക്കാട്, ജയൻ തോട്ടുങ്കൽ,
ജില്ലാ ട്രഷറർ എം.എസ്.തമ്പി, ബിജെപി ജില്ലാ കമ്മിറ്റിയംഗങ്ങളായ നേതാക്കളായ സുദീപ് എൻ.വി. ശ്രീകുമാർ നേരിയംക്കോട്ട്, തൃക്കാക്കര മണ്ഡലം പ്രസിഡണ്ട് കെ.ആ രാധേഷ്, മണ്ഡലം സെക്രട്ടറി ടി.എൻ സുനിൽകുമാർ, കർഷക മോർച്ച മണ്ഡലം പ്രസിഡണ്ട് ബിജേഷ് കുമാർ, എ.കെ സുരേന്ദ്രൻ, അനീഷ്, മജു എന്നിവർ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക