Image

സോണിയാ ഗാന്ധിയുടെ വിമർശനം ശരിയല്ലെന്നു എൻ ഡി എ നേതാക്കൾ (പിപിഎം)

Published on 03 March, 2026
സോണിയാ ഗാന്ധിയുടെ വിമർശനം ശരിയല്ലെന്നു എൻ ഡി എ നേതാക്കൾ (പിപിഎം)

ഇറാന്റെ പരമാധികാരി ആയത്തൊള്ള ഖമേയാനിയെ യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ കുറിച്ച് നരേന്ദ്ര മോദി സർക്കാർ മൗനം പാലിക്കുന്നതിനെ വിമർശിച്ച കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരെ ബി ജെ പി നയിക്കുന്ന എൻ ഡി എ സഖ്യം ആഞ്ഞടിച്ചു.

മൗനം പാലിക്കുന്നത് നിഷ്പക്ഷത അല്ലെന്നും ഉത്തരവാദിത്തം അടിയറ വയ്ക്കലാണെന്നും സോണിയ പറഞ്ഞിരുന്നു. 1994ൽ യുഎന്നിൽ കശ്മീർ പ്രശ്നം ചർച്ച ചെയ്തപ്പോൾ ഇറാൻ ഇന്ത്യയുടെ കൂടെ ഉറച്ചു നിന്നുവെന്നു അവർ 'ഇന്ത്യൻ എക്സ്പ്രസ്' പത്രത്തിൽ എഴുതിയ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഇറാന്റെ പരമാധികാരം ലംഘിച്ചതിനെയോ ഖമേയാനിയെ വധിച്ചതിനെയോ ഇന്ത്യ അപലപിക്കാത്തത് അമ്പരപ്പുളവാക്കുന്നു എന്നു സോണിയ പറഞ്ഞു.

സോണിയയുടെ നിലപാട് തെറ്റും അനുചിതവുമാണെന്നു എൻ ഡി എ നേതാക്കൾ പറഞ്ഞു. മോദി സർക്കാർ ഇപ്പോഴും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നത്.

സർക്കാർ ഉചിതമായ നടപടി എടുക്കുമെന്നു ബി ജെ പി എംപി പ്രവീൺ ഖണ്ഡേൽവോൾ പറഞ്ഞു. പ്രധാനമന്ത്രി സമാധാനത്തിനു നടപടി എടുത്തെന്നാണ് യു പി മന്ത്രി ഓ പി രാജ്ഭർ പറയുന്നത്.

എന്നാൽ മോദി സർക്കാർ ഒരിക്കലും ഇത്രയേറെ ദുർബലമായി കണ്ടിട്ടില്ലെന്നു കോൺഗ്രസ് ചൂണ്ടിക്കാട്ടി. "ഇന്ത്യൻ സർക്കാരിന് ഒരു അഭിപ്രായവും പറയാനില്ല, പരിഹാര നിർദേശമില്ല, ഇടപെടലില്ല."

NDA hits back at Sonia

 

Join WhatsApp News
visitor 2026-03-04 01:40:51
Madam Sonia, What can modi say about Khamanei assassination by the satan, especially since it happened the two days after modi hugged and kissed and praised the satan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക