Image

ഇതാദ്യം: യുഎസ് പ്രഥമവനിത യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു (പിപിഎം)

Published on 03 March, 2026
ഇതാദ്യം: യുഎസ് പ്രഥമവനിത യുഎൻ സെക്യൂരിറ്റി കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു (പിപിഎം)

യുഎൻ സെക്യൂരിറ്റി കൗൺസിലിൽ ഇതാദ്യമായി ഒരു യുഎസ് പ്രസിഡന്റിന്റെ ഭാര്യ അധ്യക്ഷത വഹിച്ചു. യുഎസ് കൗൺസിലിന്റെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് മെലാനിയാ ട്രംപ് ആ ചുമതല വഹിച്ചത്.

കുട്ടികൾക്കു വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കണമെന്നു മെലാനിയാ ആഹ്വാനം ചെയ്തതു പക്ഷെ ഇറാനിലെ മിനാബ് സ്കൂളിൽ യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണത്തിൽ 180 പെൺകുട്ടികൾ മരിച്ചതിനു പിന്നാലെയാണ്.

മെലാനിയ നയിച്ച യോഗത്തിന്റെ വിഷയം തന്നെ  'Children, Technology and Education in Conflict' എന്നതായിരുന്നു. "യുഎസ് ലോകമെമ്പാടുമുള്ള കുട്ടികൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്," അവർ പറഞ്ഞു. "നിങ്ങൾക്കു വൈകാതെ സമാധാനം ഉണ്ടാവുമെന്നു ഞാൻ ആഗ്രഹിക്കുന്നു."

ലോകം ഒരൊറ്റ ഡിജിറ്റൽ നേഷൻ-സ്റ്റേറ്റ് ആവണം എന്നു പ്രഥമവനിത പറഞ്ഞു. അതു സാധ്യമാക്കുന്ന സാങ്കേതിക മാറ്റങ്ങൾ നമ്മൾ കാണുകയാണ്.

Melania talks at UNSC for children's rights

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക