Image

എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച് റഷ്യയും ഫ്രാൻസും

Published on 02 March, 2026
എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തറിന്  പിന്തുണ പ്രഖ്യാപിച്ച്  റഷ്യയും ഫ്രാൻസും

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റഷ്യയും ഫ്രാൻസും രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ഫോണിൽ സംസാരിച്ചതായും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതായും ഖത്തർ അമീറിന്റെ ഓഫീസ് അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങളിൽ ഖത്തറിന് റഷ്യൻ പ്രസിഡന്റ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഏതു രീതിയിലുള്ള സഹായവും നൽകാൻ റഷ്യ സന്നദ്ധമാണെന്ന് പുതിൻ അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയുടെ ഐക്യദാർഢ്യത്തിന് ഖത്തർ അമീർ നന്ദി രേഖപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക