Image

മാധ്യമങ്ങൾ സത്യം പറയണം : സി വി ആനന്ദബോസ്

Published on 02 March, 2026
മാധ്യമങ്ങൾ സത്യം പറയണം : സി വി ആനന്ദബോസ്


കോട്ടയം: ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ മാധ്യമങ്ങൾ സത്യം പറയണമെന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സിവി ആനന്ദബോസ് ഐ എ എസ് . മാധ്യമങ്ങളുടെ സത്യസന്ധതയും വസ്തുനിഷ്ഠമായ റിപ്പോർട്ടിംഗും ജനാധിപത്യത്തിൻ്റെ നിലനിൽപ്പിന് അനിവാര്യമാണന്നും അദ്ദേഹം മാധ്യമങ്ങളെ ഓർമ്മിപ്പിച്ചു. മംഗളത്തിൻ്റെ 56-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മംഗളം എക്സലൻസ് അവാർഡുകൾ കോട്ടയത്ത് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 മാധ്യമ രംഗത്തു നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് മംഗളം മാധ്യമ ശേഷ്ഠ എക്സലൻഡ് അവാർഡ് കേരളശബ്ദം സീനിയർ പൊളിറ്റിക്കൽ കറസ്പോണ്ടൻ്റും മംഗളം പത്രം കോളമിസ്റ്റുമായ ചെറുകര സണ്ണി ലൂക്കോസിന് സമ്മാനിച്ചു. മംഗളം ചീഫ് എഡിറ്റർ സാബു വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ആശംസയറിയിച്ചു. മാനേജിംഗ് എഡിറ്റർ സാജൻ വർഗ്ഗീസ് ഗവർണർക്ക് ഉപഹാരം സമർപ്പിച്ചു 

മംഗളം എക്സലൻസ് അവാർഡുകൾ വിവിധ തുറകളിൽ മികവു തെളിയിച്ച രാമപുരം മാർ അഗസ്തിനോസ് കോളേജ് മാനേജ്മെൻ്റ്, ജീവകാരുണ്യ പ്രവർത്തകൻ ഷിബു തെക്കുപുറം പ്രമുഖ സഹകാരി പ്രഫ. എം എം എബ്രഹാം ,പാലാ മരിയസദനം ഡയറക്ടർ സന്തോഷ്, സംരംഭകരായ ടി ആർ മോഹനൻ, പോണാട് മാമ്മച്ചൻ , ഷൈൻ ജോർജ് , പ്രാദേശിക പത്രപ്രവർത്തനത്തിൽ നാല് പതിറ്റാണ്ട് പിന്നിട്ട മംഗളത്തിലെ ജോസ് ചെറിയാൻ പാലാ എന്നിവർക്കും ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. പശ്ചിമ ബംഗാൾ ഗവർണറുടെ പ്രത്യേക അവാർഡ് വന്ദേ ഭാരതം പുരസ്കാരം ജെയിംസ് ജോസഫ് കാരക്കാട്ട് ഏറ്റുവാങ്ങി. മംഗളം എഡിറ്റർ ഡോക്ടർ സജി വർഗ്ഗീസും സന്നിഹിതനായിരുന്നു. മംഗളം ബ്യൂറോ ചീഫ് ഷാലു മാത്യു സ്വാഗതവും ഡിജിഎം ഡൊമിനിക്ക് സാവിയോ നന്ദിയും അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക