Image

ഭിന്നശേഷിക്കാർക്ക് സൗജന്യവും സമഗ്രവുമായ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തണം: ഡോ. ജുനൈദ് റഹ്മാൻ

Published on 02 March, 2026
ഭിന്നശേഷിക്കാർക്ക് സൗജന്യവും സമഗ്രവുമായ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തണം: ഡോ. ജുനൈദ് റഹ്മാൻ

 

കൊച്ചി: എസ് വൈ എസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ഹോട്ടൽ ബുറൂജിൽ വച്ച് ഭിന്നശേഷി സംഗമവും ഇഫ്താർ മീറ്റും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അഹ്മദ് കബീർ ബാഖവിയുടെ അധ്യക്ഷതയിൽ നടന്ന സംഗമം റിട്ടയേർഡ് ഡി.എം.ഒ ഡോ. ജുനൈദ് റഹ്മാൻ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാർക്ക് സൗജന്യവും സമഗ്രവുമായ ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും, സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസവും, കഴിവിനനുസരിച്ചുള്ള തൊഴിലും നേടിയെടുക്കുന്നത്തിന്ന് സമൂഹത്തിലുള്ള എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങാണമെന്ന്  അദ്ദേഹം പറഞ്ഞു. 

ഭിന്നശേഷിക്കാർക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ഗവൺമെന്റ് നിയപരമായി നൽകുന്ന സാമ്പത്തിക സഹായ വിവരങ്ങൾ കൃത്യമായി അർഹരിലേക്ക് എത്തിക്കുവാനും,  സഹായങ്ങൾ അവർക്ക് തന്നെ ലഭ്യമാകുന്നുണ്ടോ എന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്താൻ ഇടപെടണമെന്ന് എസ് വൈ എസ് ജില്ലാ ഫിനാസ് സെക്രട്ടറി മീരാൻ സഖാഫി നെല്ലിക്കുഴി മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. 

എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി വി കെ ജലാൽ ആമുഖം പ്രഭാഷണവും,  സൈൻ ലാംഗ്വേജ് ഇൻസ്‌ട്രക്റ്റർ ഗഫൂർ സഖാഫി പാക്കണ മോട്ടിവേഷൻ ക്ളാസുകൾക്ക് നേതൃത്വവും നൽകി. എസ് വൈ എസ് ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ ഷമീർ കൊച്ചി, അൻസർ അലി ആലുവ, സത്താർ കരിമക്കാട്, ഷാജഹാൻ സഖാഫി മുവാറ്റുപുഴ, അമീർ പൊന്നാരിമംഗലം സോൺ ഭാരവാഹികളായ  സുൽഫിക്കർ സഖാഫി, നവാസ് കാക്കനാട്, തുടങ്ങിയവർ സംബന്ധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക