
ടെഹ്റാൻ: രണ്ടുദിവസമായി നടക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ ചുരുങ്ങിയത് 550 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സന്നദ്ധ സംഘടനയായ ഇറാനിയൻ റെഡ് ക്രസന്‍റ് സൊസൈറ്റിയാണ് മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലൂടെ പങ്കുവെച്ചത്.
രണ്ടുദിവസമായി നടക്കുന്ന യുദ്ധം 131 നഗരങ്ങളെയാണ് ബാധിച്ചത്. ആക്രമിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ടെന്നും രാജ്യവ്യാപകമായി 10,0000 ൽ അധികം വോളണ്ടിയർമാർ ജാഗ്രതയോടെ നിലകൊള്ളുന്നുണ്ടെന്നും റെഡ് ക്രസന്‍റ് അറിയിച്ചു.
131 കൗണ്ടികളിലായി ഇസ്രായേൽ ബോംബാക്രമണം തുടരുകയാണ്. ഇതിന് പ്രതികാരമായി ഗൾഫ് മേഖലയിലുടനീളമുള്ള അമേരിക്കൻ താവളങ്ങൾക്കും ഇസ്രായേൽ അനുകൂല രാജ്യങ്ങൾക്കും നേരെ ഇറാൻ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ അഴിച്ചുവിട്ടു.
അതിനിടെ ലെബനന് നേർക്ക് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 31 പേർ കൊല്ലപ്പെട്ടതായും 149 പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ലെബനന്‍ ആരോഗ്യ മന്ത്രാലയമാണ് ആക്രമണത്തിന്റെ വ്യാപ്തി പുറത്തുവിട്ടത്. ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ ആയിരുന്നു ലബനനില്‍ നിന്നും ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. ആക്രമണങ്ങളില്‍ 149 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ ഹിസ്ബുല്ലയുടെ ഇസ്രയേല്‍ ആക്രമണങ്ങളും തിരിച്ചടികളും യുദ്ധത്തെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
ഇറാന്റെ ഏറ്റവും വലിയ ആണവ കേന്ദ്രമായ നടാൻസിലെ പ്ലാന്റിന് നേരെ ഞായറാഴ്ച അമേരിക്കയും ഇസ്റായേലും ആക്രമണം നടത്തിയതായി ഐ എ ഇ എയിലെ ഇറാന്റെ പ്രതിനിധി റെസ നജാഫി സ്ഥിരീകരിച്ചു. സമാധാനപരമായ ആവശ്യങ്ങൾക്കായി പ്രവർത്തിക്കുന്ന ആണവനിലയങ്ങളെയാണ് ശത്രുക്കൾ ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ, ഇറാന്റെ ആണവ അതോറിറ്റിയുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും നിലയങ്ങൾക്ക് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നുമാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിമേധാവി റാഫേൽ ഗ്രോസി അറിയിച്ചത്.