
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനും ഇസ്രായേൽ വ്യോമസേനാ മേധാവിയുടെ ആസ്ഥാനത്തിനും നേരെ ആക്രമണം നടത്തിയതായി ഇറാന്റെ പാരാമിലിറ്ററി വിഭാഗമായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തിങ്കളാഴ്ച അറിയിച്ചു.
"സയണിസ്റ്റ് ഭരണകൂടത്തിന്റെ കുറ്റവാളിയായ പ്രധാനമന്ത്രിയുടെ ഓഫീസും വ്യോമസേനാ കമാൻഡറുടെ ആസ്ഥാനവും ലക്ഷ്യം വെച്ചിട്ടുണ്ട്," ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പുറത്തുവിട്ട ഐആർജിസി പ്രസ്താവനയിൽ പറയുന്നു. ഇറാനിൽ നിന്ന് മിസൈലുകൾ വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ 'ഖൈബർ' മിസൈലുകൾ ഉപയോഗിച്ച് നെതന്യാഹുവിന്റെ ഓഫീസിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു. എന്നാൽ, മിസൈലുകൾ ഇസ്രായേലിൽ എത്തിയതിന് തെളിവുകളൊന്നുമില്ല.
നെതന്യാഹുവിന്റെ ഓഫീസ് ആക്രമിക്കപ്പെട്ടുവെന്ന ഇറാന്റെ അവകാശവാദം ഇസ്രായേൽ നിഷേധിച്ചു. ഇത് 'വ്യാജ പ്രചാരണം' മാത്രമാണെന്ന് ഇസ്രായേൽ പ്രതികരിച്ചു.