
ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ടെൽ അവീവിലെ ഓഫിസിനു നേരെ ആക്രമണം നടത്തിയതായി ഇറാന്റെ വിപ്ലവ ഗാർഡുകൾ തിങ്കളാഴ്ച്ച അവകാശപ്പെട്ടു. ഹൈഫയിൽ സൈനിക കേന്ദ്രങ്ങൾക്കു നേരെയും കിഴക്കൻ ജെറുസലേമിലും ആക്രമണം നടത്തി.
ഖൈബർ മിസൈലുകളാണ് ഉപയോഗിച്ചതെന്ന് അവർ പറഞ്ഞു.
ജറുസലേമിൽ നിരവധി സ്‌ഫോടനങ്ങൾ കേട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ പറഞ്ഞു. ഇറാനിൽ നിന്നു മിസൈലുകൾ വന്നതായി അറിയാമെന്നു ഇസ്രയേലി സേന ഐ ഡി എഫ് പറഞ്ഞു.
യൂറോപ്യൻ കമ്മീഷൻ മേധാവി ഉർസുല വോൺ ഡെർ ലേയെൻ ഇറാന്റെ ആക്രമണങ്ങളെ അപലപിച്ചു. യുദ്ധം വ്യാപിക്കുന്നത് തടയണം എന്നവർ അഭിപ്രായപ്പെടുകയും ചെയ്തു.
ഇറാനിൽ 555 മരണം
യുഎസ്-ഇസ്രയേലി ആക്രമണങ്ങളിൽ ഇറാനിൽ 555 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസെൻറ് സൊസൈറ്റി പറഞ്ഞു.
തിങ്കളാഴ്ച്ച ഫാർസ് പ്രവിശ്യയിൽ 35 പേർ മരിച്ചു. ടെഹ്റാനിലെ നിലൂഫർ സ്‌ക്വയറിൽ ഉണ്ടായ ആക്രമണത്തിൽ 20 പേരും.
ശനിയാഴ്ച്ച മിനാബിലെ സ്കൂളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മരിച്ച പെൺകുട്ടികളുടെ എണ്ണം 180 ആയി ഉയര്ന്നു. അവിടെ ഉപയോഗിച്ച മിസൈൽ തന്നെ ഞായറാഴ്ച്ച ടെഹ്‌റാൻ ഗാന്ധി ഹോസ്പിറ്റൽ ആക്രമിക്കാനും ഇസ്രയേൽ ഉപയോഗിച്ചുവെന്ന് ഇറാൻ ആരോഗ്യ വകുപ്പ് വക്താവ് ഹൊസെയിൻ കെർമാൻപൂർ പറഞ്ഞു.
Netanyahu's office comes under attack