
കുവൈറ്റിൽ ഒന്നിലേറെ യുഎസ് യുദ്ധവിമാനങ്ങൾ തകർന്നു വീണുവെന്നു കുവൈറ്റ് പ്രതിരോധ വകുപ്പ് തിങ്കളാഴ്ച്ച രാവിലെ വെളിപ്പെടുത്തി. ഒരു അമേരിക്കൻ എഫ്-15 തകർന്നു വീഴുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്നാണ് ഈ സ്ഥിരീകരണം ഉണ്ടായത്.
കുവൈറ്റ് എയർ ഫോഴ്സ് അബദ്ധത്തിൽ വെടിവച്ചിട്ടതാണ് മൂന്നു യുഎസ് വിമാനങ്ങൾ എന്നു സെന്റ്‌കോം അറിയിച്ചു.
കുവൈറ്റിലെ അമേരിക്കൻ എംബസിയിൽ നിന്നു തീയും പുകയും ഉയരുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എംബസി സ്ഥിതി ചെയ്യുന്ന ബയാൻ മേഖലയ്ക്കു 30 മൈൽ അകലെയാണ് തിങ്കളാഴ്ച്ച രാവിലെ എഫ്-15 വീണത്. അലി അൽ സാലം യുഎസ് വ്യോമതാവളത്തിൽ നിന്ന് 10 മൈൽ അകലെയാണ് ഈ സ്ഥലം.
വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതനായി പുറത്തിറങ്ങിയെന്നു അപകടം സ്ഥിരീകരിച്ച പ്രതിരോധ വകുപ്പ് വക്താവ് കേണൽ സഊദ് അൽ അത്വാൻ പറഞ്ഞു. മറ്റു ക്രൂ അംഗങ്ങൾക്കു വേണ്ടി ഉടൻ തിരച്ചിൽ നടത്തി. എല്ലാവരെയും സുരക്ഷിതരായി ആശുപതിയിൽ പ്രവേശിപ്പിച്ചു.
അന്വേഷണം യുഎസ് അധികൃതരുടെ സഹകരണത്തോടെയാണ് നടത്തുന്നതെന്നു അത്വാൻ പറഞ്ഞു.
വിമാനത്തിന്റെ അവശിഷ്ടങ്ങൾ മിന അൽ അഹ്‌മദി റിഫൈനറിക്കുള്ളിൽ വീണുവെന്ന് കുവൈറ്റ് ഇന്റെഗ്രെറ്റഡ് പെട്രോളിയം കമ്പനി പറഞ്ഞു. രണ്ടു ജീവനക്കാർക്കു പരുക്കേറ്റുവെന്നു വക്താവ് ഗാനം അൽ ഒതയ്ബയി അറിയിച്ചു.
ഇറാൻ വിക്ഷേപിച്ച ഒട്ടുമിക്ക ഡ്രോണുകളും കുവൈറ്റിന്റെ ആകാശ പരിചകൾ തടഞ്ഞതായി സിവിൽ ഡിഫൻസ് ഡയറക്‌ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. ആർക്കും പരുക്കേറ്റിട്ടില്ല.
യുഎസ് പൗരന്മാർക്കു താക്കീത്
കുവൈറ്റിലെ അമേരിക്കൻ പൗരന്മാർ സുരക്ഷിതമായ ഇടങ്ങളിൽ തന്നെ കഴിയണമെന്നു യുഎസ് എംബസി പറഞ്ഞു. മിസൈൽ, യു എ വി ആക്രമണങ്ങൾ ഉള്ളത് കണക്കിലെടുത്താണ് ഈ താക്കീത്.
"എംബസിയിലേക്കു വരരുത്," അറിയിപ്പിൽ പറയുന്നു. "വീട്ടിൽ തന്നെ ഏറ്റവും താഴെയുള്ള ഫ്ലോറിൽ സുരക്ഷിതരായി കഴിയുക. ജനാലകളിൽ നിന്ന് അകന്നിരിക്കണം. പുറത്തു പോകരുത്."
Kuwait says several US jets crashed