Image

യുഎസുമായി ചർച്ചയ്ക്കു തയാറില്ലെന്നു ഇറാൻ (പിപിഎം)

Published on 02 March, 2026
യുഎസുമായി ചർച്ചയ്ക്കു തയാറില്ലെന്നു ഇറാൻ (പിപിഎം)

ഇറാൻ അമേരിക്കയുമായി ചർച്ച നടത്താൻ ശ്രമിക്കുന്നു എന്ന റിപ്പോർട്ട് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി തള്ളി. "ഞങ്ങൾ അമേരിക്കയുമായി ചർച്ച നടത്തില്ല," അദ്ദേഹം പറഞ്ഞു.

ആയത്തൊള്ള ഖമേയാനിയെ വധിച്ചതിനു യുഎസ് വച്ച ന്യായങ്ങൾ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ച്ചി തള്ളിക്കളഞ്ഞു. "അന്യായമായ അക്രമം ആയിരുന്നു അത്. അതിനു ഞങ്ങൾ തിരിച്ചടി നൽകും. യുഎസ് നടത്തുന്നത് ആക്രമണമാണ്. ഞങ്ങൾ ആവട്ടെ പ്രതിരോധിക്കുകയാണ്."

അതേ സമയം, ഗൾഫിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ യുഎസും ആറു ഗൾഫ് രാജ്യങ്ങളും ശക്തമായി അപലപിച്ചു. മേഖലയുടെ ഭദ്രത തകർക്കുന്ന വെളിവില്ലാത്ത ആക്രമണമാണ് ഇറാൻ നടത്തുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി.

യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പുറത്തു വിട്ട പ്രസ്താവനയിൽ സൗദി അറേബ്യ, യു എ ഇ, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, ജോർദാൻ എന്നീ രാജ്യങ്ങൾ ചേർന്നിട്ടുണ്ട്.

Iran will not negotiate with US

Join WhatsApp News
jacob 2026-03-02 17:52:46
The previous generation of Iranians made a huge mistake by allowing Khomeni to create a religious government run by the Mullahs. The current generation is suffering. The Mullah government is like a head-less nail driven to a piece of wood, easy to drive it in but hard to take it out. Hope there will be a decent government in Iran within a few months.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക