Image

ആയിരത്തോളം ഇറേനിയൻ സൈനിക കേന്ദ്രങ്ങൾ അടിച്ചു തകർത്തെന്ന് സെന്റ്‌കോം (പിപിഎം)

Published on 02 March, 2026
ആയിരത്തോളം ഇറേനിയൻ സൈനിക കേന്ദ്രങ്ങൾ അടിച്ചു തകർത്തെന്ന് സെന്റ്‌കോം (പിപിഎം)

ഇറാന്റെ ആയിരത്തോളം സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചെന്നു മിഡിൽ ഈസ്റ്റിൽ അമേരിക്കൻ സൈനിക നിയന്ത്രണമുള്ള സെൻട്രൽ കമാൻഡ് (സെന്റ്‌കോം) അറിയിച്ചു. ഇറാന്റെ സൈനിക ശേഷി തകർക്കുക എന്നതാണ് ആക്രമണങ്ങളുടെ ലക്‌ഷ്യം. അവർ യുഎസിനു നേരെ ഉടൻ ഭീഷണി ഉയർത്തും എന്ന ട്രംപ് ഭരണകൂടത്തിന്റെ നിഗമനമാണ് കാരണം.

തകർക്കപ്പെട്ട സൈനിക സംവിധാനങ്ങളുടെ പട്ടികയും സെന്റ്‌കോം പുറത്തു വിട്ടു. കമാൻഡ്-കൺട്രോൾ സെന്ററുകൾ, വിപ്ലവസേനയുടെ ആസ്ഥാനം, അവരുടെ വ്യോമസേനാ ആസ്ഥാനം, ബാലിസ്റ്റിക് മിസൈൽ കേന്ദ്രങ്ങൾ എന്നിവയൊക്കെ തകർത്തു.

ഇറാന്റെ നാവിക കപ്പലുകളും അന്തർവാഹിനികളും ആക്രമിച്ചു.

ചരിത്രത്തിലെ ഏറ്റവും വലുതും സങ്കീർണവും അതിശക്തവുമായ ആക്രമണമാണ് യുഎസ് അഴിച്ചുവിട്ടതെന്നു പ്രസിഡന്റ് ട്രംപ് പറഞ്ഞു. "ഇതിനു മുൻപ് ആരും ഇങ്ങിനെയൊരു ആക്രമണം കണ്ടിട്ടില്ല."

US blitz hits 1,000 Iranian sites  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക