Image

സൗദിയില്‍ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ച നിലയില്‍; 15കാരനായ മകന്റെ മൃതദേഹം അടുത്ത കെട്ടിടത്തിന് സമീപത്ത് കണ്ടെത്തി

Published on 01 March, 2026
സൗദിയില്‍ ഇന്ത്യന്‍ ദമ്പതികള്‍ കുത്തേറ്റുമരിച്ച നിലയില്‍; 15കാരനായ മകന്റെ മൃതദേഹം  അടുത്ത കെട്ടിടത്തിന് സമീപത്ത്  കണ്ടെത്തി

സൗദിയിലെ റിയാദില്‍ ഇന്ത്യന്‍ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാ സ്വദേശികളായ പ്രഭാകര്‍ ഗാലി രവി, ഭാര്യ ശ്രീദേവി, ഇവരുടെ മകനായ 15കാരന്‍ ഇസ്ര ആകുലസ് എന്നിവരാണ് മരിച്ചത്.

 ദമ്പതികളുടെ മൃതദേഹം ഇവരുടെ ഫ്‌ളാറ്റിനുള്ളിലും വിദ്യാര്‍ഥിയായ മകന്റെ മൃതദേഹം മറ്റൊരു കെട്ടിടത്തിനു സമീപത്ത് ഉയരത്തില്‍ നിന്നു വീണ നിലയിലുമാണ് കണ്ടെത്തിയത്.

പ്രഭാകര്‍ റിയാദിലെ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ശ്രീദേവി ഇന്ത്യന്‍ സ്‌കൂളിലെ അധ്യാപികയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക