Image

എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു

Published on 01 March, 2026
എറണാകുളത്ത് യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു

എറണാകുളം കീഴില്ലത്ത് ഹോട്ടല്‍മുറിയില്‍ വച്ച് യുവതിയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചുകൊന്നു. കീഴില്ലം സ്വദേശിനി ബിജിമോളാണ് കൊല്ലപ്പെട്ടത്. കൃത്യശേഷം ഇവരുടെ ഭര്‍ത്താവ് ലൈജു ഒളിവില്‍പോയി. കുടുംബവഴക്കിനെ തുടര്‍ന്ന് ഞായര്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കൊലപാതകശേഷം ലൈജു മുറിയില്‍ നിന്നു പോവുകയും പിന്നാലെ ഇവിടെയെത്തിയ മകന്‍ അമ്മയെ അനക്കമറ്റ നിലയില്‍ കാണുകയുമായിരുന്നു. കഴുത്തില്‍ ഷാള്‍ ചുറ്റിയ നിലയിലായിരുന്നു മൃതദേഹം. 

നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക