Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; നാളത്തെ 160 അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്‍ഡിഗോ

Published on 01 March, 2026
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; നാളത്തെ 160 അന്താരാഷ്ട്ര സര്‍വീസുകള്‍  റദ്ദാക്കിയതായി ഇന്‍ഡിഗോ

ന്യൂഡല്‍ഹി; ഇറാന്‍-ഇസ്‌റായേല്‍ സംഘര്‍ഷത്തെതുടര്‍ന്ന് വ്യോമപാതകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി.

പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇന്‍ഡിഗോ മാര്‍ച്ച് 2-ന് നടത്താനിരുന്ന 160 വിമാന സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ മുന്‍കരുതല്‍ നടപടിയെന്ന് എയര്‍ലൈന്‍ അറിയിച്ചു. 

മിഡില്‍ ഈസ്റ്റ് വ്യോമപാതയിലൂടെയുള്ള വിമാന സര്‍വീസുകള്‍ നാളെ രാത്രി 11.59വരെ താല്‍ക്കാലികമായി  സസ്‌പെന്‍ഡ് ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും ഇന്‍ഡിഗോ വിശദീകരിക്കുന്നു. ഈ മാസം ഫെബ്രുവരി 28-നോ അതിനുമുമ്പോ ബുക്ക് ചെയ്തവര്‍ക്ക് മാര്‍ച്ച് 7 വരെ തീയതി മാറ്റാനോ ടിക്കറ്റ് തുക പൂര്‍ണ്ണമായും തിരികെ വാങ്ങാനോ അവസരമുണ്ട്. ഇതിനായി അധിക ചാര്‍ജ് ഈടാക്കില്ലെന്നും എയര്‍ലൈന്‍ വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക