
ബിഗ് ബോസ് താരം ഡോ. റോബിൻ രാധാകൃഷ്ണന്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് റോബിൻ രാധാകൃഷ്ണന്‍ അംഗത്വം സ്വീകരിച്ചത്.
വൈക്കം മുൻ എംഎൽഎയും മുതിർന്ന സിപിഐ നേതാവുമായ കെ. അജിതും റോബിനൊപ്പം ബിജെപിയിൽ ചേർന്നു. മാരാർജി ഭവനിൽ വച്ച് നടന്ന ചടങ്ങിലാണ് ഇരുവരും അംഗത്വം സീകരിച്ചത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ റോബിൻ രാധാകൃഷ്ണന്‍ മത്സരിക്കുമെന്ന് സൂചനകള്‍ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്.