Image

ഏറ്റവുമധികം നശീകരണം ഉണ്ടാക്കുന്ന ആക്രമണം ഉടൻ ആരംഭിക്കുമെന്നു ഇറാൻ വിപ്ലവ സേന (പിപിഎം)

Published on 01 March, 2026
ഏറ്റവുമധികം നശീകരണം ഉണ്ടാക്കുന്ന ആക്രമണം ഉടൻ ആരംഭിക്കുമെന്നു ഇറാൻ വിപ്ലവ സേന (പിപിഎം)

ഇറാൻ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം ഉടൻ ആരംഭിക്കുമെന്നു വിപ്ലവ സേന (ഐ ആർ ജി സി) ഞായറാഴ്ച്ച പുലർച്ചെ പ്രഖ്യാപിച്ചു. ആയത്തൊള്ള ഖമേയാനിയുടെ മരണം സ്ഥിരീകരിച്ച ശേഷമാണ് ഈ അറിയിപ്പുണ്ടായത്.

"ഏറ്റവുമധികം നശീകരണം ഉണ്ടാക്കുന്ന ആക്രമണം ആയിരിക്കും അത്," പ്രസ്താവനയിൽ പറയുന്നു. "അധിനിവേശ ഭൂമികളിലും അമേരിക്കൻ ഭീകര താവളങ്ങളിലും ആയിരിക്കും ആക്രമണങ്ങൾ."

ഇറാൻ നാഷണൽ സെക്യൂരിറ്റി മേധാവി അലി ലാറിജാനി എക്‌സിൽ കുറിച്ചു: "സയണിസ്റ്റ് ക്രിമിനലുകളും നീചരായ അമേരിക്കക്കാരും ഏറെ ദുഖിക്കേണ്ടി വരും. ഈ മഹത്തായ  രാജ്യത്തിന്റെ ധീരന്മാരായ സൈനികർ അന്താരാഷ്ട്ര മർദകരെ മറക്കാൻ കഴിയാത്ത പാഠം പഠിപ്പിക്കും."

ഇറാന്റെ നേതാക്കളെ കൊലപ്പെടുത്തിയതു കൊണ്ടു ഈ യുദ്ധത്തിന്റെ പുരോഗതി തടയാൻ കഴിയില്ലെന്ന് ഐ ആർ ജി സിയുടെ മുതിർന്ന കമാൻഡർ പറഞ്ഞു.

സ്കൂൾ മരണം 108 ആയി

ശനിയാഴ്ച്ച ഇസ്രയേലും യുഎസും ചേർന്നു ഇറാനിലെ സ്കൂൾ ആക്രമിച്ചപ്പോൾ കൊല്ലപ്പെട്ട വിദ്യാർഥിനികളുടെ എണ്ണം 108 ആയി ഉയര്ന്നുവെന്നു ഇറാൻ റെഡ് ക്രെസെന്റ് പറഞ്ഞു. "മിനാബ് സ്കൂളിൽ രക്തസാക്ഷിത്വം വരിച്ച വിദ്യാർഥിനികളുടെ എണ്ണം 108 ആയി. നഷ്ടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതും ദുരിതാശ്വാസ പ്രവർത്തനങ്ങളൂം തുടരുകയാണ്."

അതിനിടെ, ടെൽ അവീവിൽ ഇറാന്റെ മിസൈൽ പതിച്ചപ്പോൾ ഒരു സ്ത്രീ കൊല്ലപ്പെട്ടെന്നു 'ടൈംസ് ഓഫ് ഇസ്രയേൽ' അറിയിച്ചു.

IRGC warns 'most devastating attack' imminent 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക