Image

ദുബായ് പലകുറി ആക്രമിക്കപ്പെട്ടു, വിശ്വ വിസ്‌മയമായ ബുർജ് ഖലീഫ ഭീതിയുടെ നിഴലിൽ (പിപിഎം)

Published on 01 March, 2026
ദുബായ് പലകുറി ആക്രമിക്കപ്പെട്ടു, വിശ്വ വിസ്‌മയമായ ബുർജ് ഖലീഫ ഭീതിയുടെ നിഴലിൽ (പിപിഎം)

ലോകത്തെ ഏറ്റവും ഉയരമുള്ള നിർമിതിയായ ദുബായ്‌യുടെ ബുർജ് ഖലീഫ ഇറാൻ ആക്രമണത്തിന്റെ ഭീതിയിൽ. 828 മീറ്റർ ഉയരമുള്ള കെട്ടിടം ശനിയാഴ്ച്ച പൂർണമായി ഒഴിപ്പിച്ചു. എന്നാൽ അതിനടുത്തു സ്‌ഫോടനങ്ങൾ ഉണ്ടായത് ഇറാന്റെ മിസൈലുകൾ പതിച്ചാണെന്നാണ് നിഗമനം.

ബുർജ് ഖലീഫയ്ക്കു (ഖലീഫ ഗോപുരം) സമീപം തീയും പുകയും ഉയരുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഗോപുരത്തിനു സമീപം ഇറാന്റെ ഡ്രോൺ കണ്ടതായും റിപ്പോർട്ടുകളുണ്ട്.  

137 മിസൈലുകളാണ് ഇറാൻ യു എ ഇക്കു നേരെ വിട്ടത്. മിസൈലുകളെ തടയാനുള്ള ആകാശ സംവിധാനം അതിൽ 132 മിസൈലുകളെയും തടഞ്ഞുവെന്നു പ്രതിരോധ മന്ത്രാലയം പറഞ്ഞു.  

മില്യൺ കണക്കിനു ടൂറിസ്റ്റുകളെ ആകർഷിക്കുന്ന ബുർജ് ഖലീഫ എണ്ണയില്ലാത്ത ദുബായ്ക്കു വലിയ വരുമാനമാർഗമാണ്. $1.5 ബില്യനു ഇൻഷുർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ ത്രിവർണം പുതയ്ക്കുന്ന ഗോപുരമാണ് ഖലീഫ.

ഇറാന്റെ മാരകമായ ഷഹീദ് മിസൈൽ ദുബായ്‌യിക്കു നേരെ ഉപയോഗിച്ചതായി സ്ഥിരീകരണമുണ്ട്.  

നഗരത്തിലെ പാം ജുമേയ്‌റയിൽ ശക്തമായ പൊട്ടിത്തെറി ഉണ്ടായി. നാലു പേർക്ക് പരുക്കേറ്റെന്നു ദുബായ് സ്ഥിരീകരിച്ചു. ആർഭാട ഭവനങ്ങൾ നിർമിക്കാൻ വേണ്ടി ദുബായ് സൃഷ്ടിച്ച ദ്വീപിൽ കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അബുദാബിയിലും ദോഹയിലും ആക്രമണം

ദുബായ്ക്കു പുറമെ യു എ ഇയിൽ അബുദാബിയിലും ശനിയാഴ്ച്ച ഇറാൻ ആക്രമണം നടത്തി. റിഫൈനറികളുമുള്ള നഗരത്തിൽ നിരവധി സ്‌ഫോടനങ്ങൾ ഉണ്ടായി. ഒരു ഏഷ്യക്കാരൻ കൊല്ലപ്പെട്ടെന്ന് പ്രതിരോധ വകുപ്പ് സ്ഥിരീകരിച്ചു.

ഖത്തർ തലസ്ഥാനമായ ദോഹയിലും സൗദി അറേബ്യയുടെ റിയാദിലും ആക്രമണം ഉണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക