Image

ഇറാനെ ആക്രമിച്ചതിനെ റഷ്യ അപലപിച്ചു; ഇറാന്റെ പരമാധികാരം ലംഘിക്കരുതെന്നു ചൈന (പിപിഎം)

Published on 28 February, 2026
ഇറാനെ ആക്രമിച്ചതിനെ റഷ്യ അപലപിച്ചു; ഇറാന്റെ പരമാധികാരം ലംഘിക്കരുതെന്നു ചൈന  (പിപിഎം)

ഇറാനെതിരായ യുഎസ്-ഇസ്രയേലി ആക്രമണത്തെ റഷ്യ ശനിയാഴ്ച്ച അപലപിച്ചു.

ചൈന ആവട്ടെ, മിഡിൽ ഈസ്റ്റ് സംഭവ വികാസങ്ങളിൽ അഗാധമായ ആശങ്ക അറിയിച്ചു. ഇറാന്റെ പരമാധികാരവും സുരക്ഷയും അതിർത്തികളും സംരക്ഷിക്കപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. 

ഉടൻ വെടിനിർത്തണമെന്നു വിദേശകാര്യ വകുപ്പ് ആവശ്യപ്പെട്ടു. 

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് ശനിയാഴ്ച്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയുമായി സംസാരിച്ചു. "യുഎസും ഇസ്രയേലും ചേർന്നു പ്രകോപനമില്ലാതെ ഇറാനെ ആക്രമിച്ചത് അപലപനീയമാണെന്നു വിദേശകാര്യ വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു. "അത് അന്താരാഷ്ട്ര നിയമങ്ങളുടെയും മര്യാദകളുടെയും ലംഘനമാണ്. മേഖലയിലെ സുരക്ഷയും ആഗോള ഭദ്രതയും അട്ടിമറിക്കുന്ന നടപടിയുമാണ്."

ചർച്ചകളിലേക്കു മടങ്ങി പോകാൻ റഷ്യ ആഹ്വാനം ചെയ്തു.

ഇറാനെ എന്നും പിന്തുണച്ചിട്ടുളള ചൈന അവർക്കു കൃത്യതയോടെ അടിക്കുന്ന കമികസി ഡ്രോണുകൾ, ആകാശ പ്രതിരോധത്തിനുള്ള എച് ക്യൂ-16, എച് ക്യൂ-17 എ ഇ എന്നീ സംവിധാനങ്ങൾ എന്നിവ നേരത്തെ എത്തിച്ചിട്ടുണ്ട്. 

യുദ്ധം നിർത്തണമെന്ന് മാക്രോ

യുദ്ധം ഉടൻ നിർത്തണമെന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും അത് അതിഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

യുഎൻ രക്ഷാസമിതി ഉടൻ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Moscow slams attack on Iran 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക