Image

ആന്ധ്രപ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച് 18 പേർ വെന്തു മരിച്ചു: ആറ് പേർക്ക് ഗുരുതര പരുക്ക്

Published on 28 February, 2026
ആന്ധ്രപ്രദേശിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച്  18 പേർ വെന്തു മരിച്ചു: ആറ് പേർക്ക് ഗുരുതര പരുക്ക്

വിജയവാഡ: ആന്ധ്രാപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്ക നിർമാണ ശാലയ്ക്ക് തീപിടിച്ച് 18 പേർ വെന്തുമരിച്ചു. ആറോളം പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായാണ് വിവരം. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം.

പടക്ക നിർമാണ ശാലയ്ക്ക് അടുത്തുള്ള നെൽവയലിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഫോടന സമയം 20 ൽ അധികം തൊഴിലാളികൾ നിർമാണശാലയിലുണ്ടായിരുന്നെന്നാണ് വിവരം.

മരിച്ചവരിൽ അധികവും സ്ത്രീകളാണ്. സ്ഫോടനത്തിൽ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവർ കാക്കിനാട സർക്കാർ ആശുപത്രിയിൽ‌ ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക